കുടിവെള്ള കണക്ഷനില്ല: ജല അതോറിറ്റിക്കും പൊതുമരാമത്തിനും നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്:ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുടിവെള്ള കണക്ഷന്‍ നല്‍കുന്നില്ലെന്ന പരാതി ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. പൊറ്റമ്മല്‍ കീര്‍ത്തിയില്‍ സി .എസ് സജീവിന് കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ഉത്തരവ്. പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഡ്രൈനേജിന്റെ ജോലികള്‍ നടക്കുന്നതു കൊണ്ടാണ് ജല അതോറിറ്റി കുടിവെള്ള കണക്ഷന്‍ നല്‍കാത്തതെന്ന് പരാതിയില്‍ പറയുന്നു.

ജല അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം പരാതിക്കാരന്‍ 9716 രൂപ അടച്ചു. ഡ്രൈനേജ് ജോലികള്‍ പൂര്‍ത്തിയായിട്ടും കുടിവെള്ള കണക്ഷന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. ഇതിനിടെ ജില്ലയിലെ നരിപ്പറ്റ ഗ്രാമപഞ്ചായത്തില്‍ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ തോടുകളും നീര്‍ച്ചാലുകളും വീണ്ടെടുക്കാനായാണ് ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ ബീന ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരി അജന്ത അധ്യക്ഷയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പദ്ധതി വിശദീകരിച്ചു. ജലാശയങ്ങളുടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയാണ് തെളിനീരൊഴുകും നവകേരളം.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോഴിക്കോട് നഗരസഭയെ മാതൃകയാക്കിയാല്‍ പേവിഷബാധ മുക്ത കോഴിക്കോട് സാധ്യമാക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പറഞ്ഞിരുന്നു. ജില്ലയിലെ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ജനന നിയന്ത്രണ പദ്ധതി അടിയന്തിരമായി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക താത്പര്യമെടുക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരസഭയോട് ചേര്‍ന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പദ്ധതി ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് നഗരസഭാ സെക്രട്ടറി പരിശോധിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും 2 മാസത്തിനുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യം സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2019 മാര്‍ച്ചില്‍ ആരംഭിച്ച ജനന നയന്ത്രണ പദ്ധതിയില്‍ 8909 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു. ഫെബ്രുവരി 25 ന് തെരുവുനായ അക്രമണമുണ്ടായ സാഹചര്യത്തില്‍ ഡോക് സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിച്ചു. 13182 തെരുവു നായ്ക്കള്‍ നഗരസഭാ പരിധിയിലുണ്ടെന്നാണ് 2018 മാര്‍ച്ചില്‍ കണ്ടെത്തിയത്. ഇത് ഒരു ദീര്‍ഘമായ പദ്ധതിയാണ്. 5 മുതല്‍ 6 വര്‍ഷം കൊണ്ടു മാത്രമേ ഫലം ലഭിക്കുകയുള്ളൂ. ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം കൂടി നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും 2 മാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം.












Click it and Unblock the Notifications