• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബ്ദമലിനീകരണത്തിനെതിരെ പരാതി; പരാതിക്കാരന് മനുഷ്യാവകാശ കമ്മിഷന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഏറാന്‍മല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഫ്‌ലോര്‍മില്ലില്‍ നിശ്ചിത കാലയളവില്‍ മിന്നല്‍ പരിശോധന നടത്തി മില്ല് അനുവദിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

വടകരയില്‍ പ്രവര്‍ത്തിക്കുന്ന വിവി ഫ്‌ലോര്‍ മില്ലിലെ ശബ്ദ മലിനീകരണത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഇരു സ്ഥാപനങ്ങളും കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങള്‍ കാലാകാലങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം മില്ലുടമ പാലിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.

തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?

പരാതിക്കാരന്‍ പരാതി ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയറെയും കമ്മീഷന്‍ സിറ്റിംഗില്‍ വിളിച്ചു വരുത്തിയിരുന്നു. മില്ലിന്റെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു. അബ്ദുല്‍ മജീദ് നല്‍കിയ പരാതിയിലാണ് നടപടി.

ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

നേരത്തെ പട്ടികവര്‍ഗ്ഗത്തിലുള്‍പ്പെട്ടയാളുടെ വീടും സ്ഥലവും കരിങ്കല്‍ ക്വാറി ഉടമകള്‍ കൈക്കലാക്കി പകരം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജണ്ട കെട്ടിയ സ്ഥലം നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കെതിരെ കമ്മീഷന്‍ രംഗത്ത് വന്നിരുന്നു.

കോഴിക്കോട് ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. കാരശേരി പൈക്കാടന്‍ മല ചേലക്കര കോരന്റെ വീടും സ്ഥലവുമാണ് കരിങ്കല്‍ ക്വാറി ഉടമകള്‍ കൈക്കലാക്കിയത്.

വനം, പട്ടികവര്‍ഗ്ഗ വകുപ്പുകളില്‍ നിന്നും ഇതേ വിഷയത്തില്‍ കമ്മീഷന്‍ മുമ്പ് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. മലപ്പുറം എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരന്‍ ഇപ്പോള്‍ താമസിക്കുന്നതെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. കോരന് ക്വാറി ഉടമകള്‍ നല്‍കിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരികാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരി

ഇതില്‍ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. 2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തില്‍ തന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം കൈവശപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നല്‍കിയവര്‍ക്കെതിരെ പോലീസാണ് നിയമ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തുടര്‍ന്നാണ് കോഴിക്കോട് റൂറല്‍ പോലീസ് മേധാവി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്നരമാസമായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.

പാലക്കല്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കാരശേരി പഞ്ചായത്തിലെ പൈക്കാടന്‍മലയില്‍ ഉണ്ടായിരുന്ന 2.16 ഏക്കര്‍ സ്ഥലമാണ് കോരനില്‍ നിന്നും ക്വാറിക്കാര്‍ കൈവശപ്പെടുത്തിയത്. കോരന് പകരം നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കോരന് നീതി കിട്ടിയില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വീണ്ടും ഇടപെട്ടത്.

Kozhikode
English summary
noise pollution: human rights commission says didn't ban lawful activtity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X