യുവതിയെ നായ്ക്കള്‍ കടിച്ചു കീറി, രക്ഷിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; നായകളുടെ ഉടമസ്ഥന് ജാമ്യം
താമരശ്ശേരി: വളര്‍ത്ത് നായ്ക്കളുടെ അക്രമത്തില്‍ നിന്നും യുവതിയെ രക്ഷിക്കാന‍് ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസ്. അമ്പായത്തോടിൽ ഫൗസിയയെന്ന യുവതിയെ നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് താമരശ്ശേരി പൊലീസ് കേസെടുത്തത്.
തന്നെ ആക്രമിച്ചെന്ന് നായകളുടെ ഉടമസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.നായ്ക്കളെ നാട്ടുകാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വടികൊണ്ടുള്ള അടിയേറ്റ് വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകനും വളര്‍ത്ത് നായ്ക്കളുടെ ഉടമയുമായ റോഷന്റെ തോളെല്ലിന് പരിക്കേറ്റിരുന്നു

ഈ സംഭവത്തില്‍ റോഷന്‍ നല്‍കിയ പരാതിയിലാണ് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തത്. റോഷനെതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളർത്തുമൃഗം ആക്രമിച്ചാലുള്ള ഐ.പി.സി 289-ാം വകുപ്പും പരിക്കേൽപ്പിച്ചതിന് 324-ാം വകുപ്പുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
തനി നാടന്‍ ലുക്കില്‍ പ്രിയ പി വാര്യര്‍: ഒപ്പം ഗ്ലാമറസ് ലുക്കും, വൈറലായി ചിത്രങ്ങള്‍

താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത റോഷനെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഉടമസ്ഥനെതിരെ ഇത്തരത്തില്‍ നിസ്സാര വകുപ്പുകള്‍ ചുമത്തിയപ്പോഴാണ് രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. അടിയേറ്റ് റോഷെൻറ എല്ല് തകർന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച സ്വാഭാവിക നടപടി മാത്രമാണ് ഞങ്ങള്‍ സ്വീകരിച്ചതെന്നാണ് താമരശ്ശേരി പൊലീസ് പറയുന്നത്.

റോഷന്‍റെ ജീപ്പ് കത്തിച്ചതായും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് ഞായറാഴ്ച രാത്രിയോടെ കത്തിനശിച്ച നിലയിൽ കണ്ടത്തി. വീട്ടുകാരാരും സ്ഥലത്തില്ലാതിരുന്ന സമയത്ത് ആരോ തീവെച്ചതാണെന്നു കാണിച്ച് റോഷൻ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന ഫൗസിയയായിരുന്നു നായ്ക്കളുടെ അക്രമണത്തിന് ഇരയായത്. ഫൗസിയയുടെ മുഖത്തടക്കം കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ദേശീയപാത 766 അരിക്കിൽ മദ്രസവിട്ട് വരുന്ന മക്കളെ കാത്തിരുന്ന ഫൗസിയയെ നായകൾ അക്രമിക്കുകയായിരുന്നു. റോട്ട്‌വീലർ ഇനത്തിൽപ്പെട്ട മൂന്ന് നായകള്‍ അക്രമിക്കുമ്പോഴും ഉടമസ്ഥന്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു. സംഭവ സമയത്ത് റോഷൻ എയർപിസ്റ്റളുമായാണെത്തിയതെന്നും ആരോപണമുണ്ട്. നേരത്തെയും ഇതേ നായകള്‍ നാട്ടുകാരെ അക്രമിച്ചിരുന്നു.

അമ്പായത്തോടില്‍ തന്നെയുള്ള ജോളി തോമസിന്റെ എസ്റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനായിരുന്നു കഴിഞ്ഞ മാസം നായുടെ കടിയേറ്റത്. പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയുടെ തുര്‍ന്ന് വിഷയത്തില്‍ പൊലീസ് ഇടപെട്ടെങ്കിലും അന്ന് ഉടമസ്ഥനെ താക്കീത് ചെയ്ത് പറഞ്ഞ് വിടുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ ഫൗസിയക്ക് റോഷനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം തന്നെ യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും വേണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജില്ല കലക്ടർക്കാണ് കമീഷൻ ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
'നിങ്ങളുടെ പ്രതികരണമാണ് യഥാര്‍ത്ഥ പ്രശ്നം'; ഗ്രെയിസ് ആന്റണിയുടെ പുതിയ ചിത്രം വൈറലാവുന്നു












Click it and Unblock the Notifications