നാടൻ പച്ചക്കറി വിപണന കേന്ദ്രം നാഥനില്ലാത്തതു കാരണം അനാഥമായി കിടക്കുന്നു
കോഴിക്കോട് : ന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 'പച്ചക്കറി സംഭരണ വിപണന ഫെഡറേഷ'ന്റെ നാടൻ പച്ചക്കറി വിപണന കേന്ദ്രം നാഥനില്ലാത്തതു കാരണം അനാഥമായി കിടക്കുന്നു.
ഇതേ ബിൽഡിങ്ങിൽ തന്നെയായിരുന്നു ബയോഫാർമസിയും ജൈവകാർഷിക ഉത്പാദന സാമഗ്രകളും, വിത്തുകളും തൈകളുമെല്ലാം നൽകുന്ന സ്ഥാപനവും പ്രവർത്തിച്ചിരുന്നത്.

കുറച്ച് കാലം ഇവിടെ രണ്ട് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പൂർണ്ണമായും അടച്ച് പൂട്ടി. അതേസമയം ഈ സ്ഥാപനത്തിന്റെ സ്ഥലം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കമ്പി വേലി കെട്ടിയത് വിവാദമായിരുന്നു. പൂട്ടിയിട്ട കേന്ദ്രം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ പിടിയിലാണ്.












Click it and Unblock the Notifications