ആവശ്യത്തിന് കെട്ടിടങ്ങളില്ല, അധ്യാപകരും: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വിദ്യാലയങ്ങള്‍
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീർപ്പുമുട്ടി കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളില്‍ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ തോതില്‍ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങളോ, അധ്യാപകരുടെ എണ്ണമോ ജില്ലയില്‍ വർധിച്ചിട്ടില്ല. പരിമിതമായ സൌകര്യങ്ങളിലാണ് പല വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്. ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
ആവശ്യമായ കെട്ടിടങ്ങളുടെ കുറവ് മൂലം പല വിദ്യാലയങ്ങളിലേയും യുപി വിഭാഗത്തില്‍ അധ്യാപക വിദ്യാർത്ഥി ആനുപാതം 1:35 ല്‍ നിന്നും 1:60 ല്‍ എത്തി നില്‍ക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ നമ്മുടെ സ്കൂളുകള്‍ ഉയർത്തപ്പെടുമ്പോഴാണ് ചില സ്കൂളുകളിലെ ഈ അവസ്ഥ. സ്കൂളുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടായിട്ടും പ്രവർത്തനാനുമതി ലഭിക്കാത്തതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമായി നിലനില്‍ക്കുന്നത്.

സ്കൂളില്‍ കുട്ടികള്‍ വർധിക്കുന്നതിനോടൊപ്പം കെട്ടിട സൗകര്യങ്ങളും വർധിച്ചാല്‍ മാത്രമേ ആനുപാതത്തിനനുസൃതമായി അധ്യക തസ്തിക സൃഷ്ടിക്കപ്പെടുകയുള്ളു. കെട്ടിട സൗകര്യത്തിലെ അപര്യാപ്ത അധ്യാകപക ക്ഷാമത്തിലേക്കും നയിക്കുന്നു. ഇതുവഴി കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭാസം കൂടിയാണ് നിഷേധിക്കപ്പെടുന്നത്. ആവശ്യമായ കെട്ടിടം പണിയാന്‍ തയ്യാറാവാത്ത മാനേജ്മെന്റുകളും ഉണ്ടെന്ന ആരോപണവും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയർന്ന് വരുന്നുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2022-23 വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരം രണ്ടുമുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികളാണ് അധികമായി എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 44,915 പേർ ഗവ. സ്‌കൂളുകളിലും 75,066 പേർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്. തുടർച്ചയായ അഞ്ചാം വർഷമാണ് പൊതുവിദ്യാലങ്ങളിൽ കുട്ടികൾ വർധിക്കുന്നത്.
അതേസമയം, അധ്യാപക നിയമനം നടക്കാതായതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകളിൽ സ്ഥിരാധ്യാപകരുടെ ക്ഷാമം രൂക്ഷമാണ്. താമരശ്ശേരി സബ്ജില്ലയില് നിരവധി സ്കൂളുകളില്‍ പ്രധാനാധ്യപക, അധ്യാപക തസ്തികളാണ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നത്. കോഴിക്കോട് ഓമശ്ശേരി വെണ്ണക്കോട് ജി എം എൽ പി എസ് സ്‌കൂൾ പുതിയ അധ്യായന വർഷത്തിലേക്ക് കടന്നത് ഒരു സ്ഥിര അധ്യാപകനുമില്ലാതെയായിരുന്നു












Click it and Unblock the Notifications