കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്തല്ല, ജോസും പിജെ ജോസഫും തമ്മിലുള്ള പോരാട്ടത്തിന് കോഴിക്കോട് ജില്ലയിലും അരങ്ങൊരുങ്ങുന്നു

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ ജില്ലയിലേയും സീറ്റ് ചര്‍ച്ചകള്‍ സജീവമാക്കുകയാണ് മുന്നണികള്‍. കോഴിക്കോട് ജില്ലയിലും ചര്‍ച്ചകള്‍ സജീവമാണ്. മുന്നണിയിലെ പ്രധാന കക്ഷികള്‍ക്ക് പുറമെ തങ്ങള്‍ക്ക് അധികമായി ലഭിക്കേണ്ട സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ചെറു കക്ഷികളുടെ പ്രവര്‍ത്തനം. കോഴിക്കോട് ജില്ലയില്‍ മുസ്ലിം ലീഗ് അധികമായി രണ്ട് സീറ്റ് ലക്ഷ്യം വെക്കുമ്പോള്‍ ഒരു സീറ്റെങ്കിലും നേടാനാണ് പിജെ ജോസഫിന്‍റെ ശ്രമം. ഇടതുമുന്നണയില്‍ കേരള കോണ്‍ഗ്രസ് എമ്മും സീറ്റ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായി.

പേരാമ്പ്ര മണ്ഡലം

പേരാമ്പ്ര മണ്ഡലം

ജില്ലയില്‍ യുഡിഎഫിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസ് എം സ്ഥിരമായി മത്സരിച്ചിരുന്നത് പേരാമ്പ്ര മണ്ഡലത്തിലാണ്. 1977 മുതല്‍ പേരാമ്പ്ര മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്. എന്നാല്‍ 77 ല്‍ കെസി ജോസഫ് വിജയിച്ചത് ഒഴികെ ഒരിക്കല്‍ പോലും മണ്ഡലത്തില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 2016 ല്‍ ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

മുഹമ്മദ് ഇഖ്ബാല്‍

മുഹമ്മദ് ഇഖ്ബാല്‍

മുഹമ്മദ് ഇഖ്ബാലായിരുന്നു കഴിഞ്ഞ തവണ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം ടിക്കറ്റില്‍ മത്സരിച്ചത്. സിപിഎമ്മില്‍ നിന്ന് ടിപി രാമകൃഷ്ണനും. നാലായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച ടിപി രാമകൃഷ്ണന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവുമായി. പാര്‍ട്ടി മുന്നണി വിട്ട് എല്‍ഡിഎഫില്‍ എത്തിയപ്പോഴും പേരാമ്പ്ര സീറ്റിനായി കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎം തയ്യാറായില്ല.

സിപിഎമ്മിന് പ്രതീക്ഷ

സിപിഎമ്മിന് പ്രതീക്ഷ

സിപിഎമ്മിന് ഏറെ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പേരാമ്പ്ര. 1980 മുതല്‍ സിപിഎം മാത്രം വിജയിക്കുന്ന മണ്ഡലമാണ് ഇത്. മന്ത്രി ടിപി രാമകൃഷ്ണന്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ലെങ്കിലും യുവനേതാക്കളയോ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ആരെയെങ്കിലുമോ ആണ് പ്രതീക്ഷിക്കുന്നത്. ഇതോടെയാണ് പേരാമ്പ്രയില്ലെങ്കില്‍ മറ്റേതെങ്കിലും ഒരു മണ്ഡലം എന്ന നിലയിലേക്ക് കേരള കോണ്‍ഗ്രസ് എം എത്തിയത്.

തിരുവമ്പാടി ലഭിക്കും

തിരുവമ്പാടി ലഭിക്കും

പേരാമ്പ്രയ്ക്ക് പകരം, കുറ്റ്യാടി അല്ലെങ്കില്‍ തിരുവമ്പാടി സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഇതില്‍ കുറ്റ്യാടിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും സീറ്റില്‍ ഇത്തവണയും സിപിഎം തന്നെ മത്സരിക്കും. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് ലഭിക്കാന്‍ സാധ്യത ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

മത്തായി ചാക്കോയിലൂടെ

മത്തായി ചാക്കോയിലൂടെ

മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കേരള കോണ്‍ഗ്രസ് ആണെങ്കില്‍ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നും സിപിഎമ്മും പ്രതീക്ഷിക്കുന്നു. യുഡിഎഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തില്‍ 2006 ല്‍ മത്തായി ചാക്കോയിലൂടെയാണ് ഇടതുപക്ഷം ആദ്യമായി വിജയിക്കുന്നത്. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ് എം തോമസിലൂടെ ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തി.

വിഎം ഉമ്മര്‍ മാസ്റ്റര്‍ക്കെതിരെ

വിഎം ഉമ്മര്‍ മാസ്റ്റര്‍ക്കെതിരെ

എന്നാല്‍ 2011 ല്‍ ലീഗ് സീറ്റ് തിരികെ പിടിച്ചു. 2016 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ജോര്‍ജ് എം തോമസ് വിജയിച്ചു. ലീഗിലെ വിഎം ഉമ്മര്‍ മാസ്റ്റര്‍ക്കെതിരെ 3008 വോട്ടിനായിരുന്നു ജോര്‍ജ് എം തോമസിന്‍റെ വിജയം. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന ജോര്‍ജ് എം തോമസ് ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ല എന്നത് സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കുന്നതില്‍ ഘടകമായേക്കും.

യുഡിഎഫില്‍ പിജെ ജോസഫും

യുഡിഎഫില്‍ പിജെ ജോസഫും

മുന്നണിയിലെ ചര്‍ച്ചകളില്‍ പുതുതായി കടന്നു വന്ന ഘടകക്ഷികള്‍ക്ക് തങ്ങള്‍ വിട്ടു നല്‍കുന്ന സിറ്റിങ് സീറ്റുകളുടെ എണ്ണത്തിലേക്ക് തിരുവമ്പാടിയും ചേര്‍ക്കാന്‍ കഴിയും എന്നതും അനുകൂല ഘടകമാണ്. അതേസമയം, മറുപക്ഷത്ത് യുഡിഎഫില്‍ പിജെ ജോസഫും കോഴിക്കോട് ജില്ലയില്‍ സീറ്റ് ലക്ഷ്യം വെക്കുന്നുണ്ട്. പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി നല്‍കണമെന്നാണ് അവരുടേയും ആവശ്യം.

അപു ജോണ്‍ മത്സരിച്ചേക്കും

അപു ജോണ്‍ മത്സരിച്ചേക്കും

യുഡിഎഫില്‍ തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍ പാര്‍ട്ടി നേതാവ് പിജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ മത്സരിക്കാനാണ് സാധ്യത. ഇക്കാര്യം യുഡിഎഫ് നേതാക്കളോട് പിജെ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ യുഡിഎഫില്‍ ലഭിച്ചേക്കാവുന്ന സീറ്റുകള്‍ ലക്ഷ്യം വെച്ച് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം നേതാക്കള്‍ തന്നെ ഇപ്പോഴെ രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ മകനെ മത്സര രംഗത്തേക്ക് ഇറക്കല്‍ ജോസഫിന് അത്ര എളുപ്പമുള്ള കാര്യമാവില്ല.

ക്രിസ്ത്യന്‍ ഭൂരിപക്ഷം

ക്രിസ്ത്യന്‍ ഭൂരിപക്ഷം

പേരാമ്പ്ര മുസ്ലിം ലീഗിന് നല്‍കി പകരം ലീഗിന്‍റെ കൈവശമുള്ള തിരുവമ്പാടില്‍ അപുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫിന്‍റെ ശ്രമം. ക്രിസ്ത്യന്‍ ഭൂരിപക്ഷമായ മണ്ഡലത്തില്‍ മുസ്ലിം ലീഗിനേക്കാള്‍ തങ്ങള്‍ മത്സരിക്കുന്നതാണ് അനുകൂലമാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. തിരുവമ്പാടിക്ക് പകരം പേരാമ്പ്ര ലഭിക്കുകയാണെങ്കില്‍ ഈ നീക്കത്തോട് മുസ്ലിം ലീഗിനും താല്‍പര്യം ഉണ്ട്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
സീറ്റ് കൈമാറാന്‍ ലീഗ്

സീറ്റ് കൈമാറാന്‍ ലീഗ്

താമരശ്ശേരിയിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായിരുന്ന സി മോയിന്‍കുട്ടിയുടെ മരണം സൃഷ്ടിച്ച അഭാവം ലീഗിന് മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള നേതൃത്വമില്ലാതാക്കിയിട്ടുണ്ട്. സമീപകാലത്തില്‍ കൃസ്ത്യന്‍ വിഭാഗത്തിന് മുസ്ലീലിഗിനോട് ഉണ്ടായ അകല്‍ച്ചയും ഭിന്നതയും സീറ്റ് കൈമാറുന്നതിന് ലീഗിനെ പ്രേരിപ്പിക്കുന്നു.

Kozhikode
English summary
not only in kottayam,the fightbetween PJ joseph and jose k mani will happen in kozhikode also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X