കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വി മുരളീധരനല്ല, സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയില്‍ നിയമിച്ചത് താനാണെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: സ്മിതാ മേനോന്‍ വിഷയത്തില്‍ വി മുരളീധരനെതിരെ പാര്‍ട്ടിക്ക് അകത്ത് അമര്‍ഷം പുകയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സ്മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയാക്കിയതിന് പുറമേ ഭര്‍ത്താവ് പിആര്‍ ശ്രീജിത്തിനും വി മുരളീധരന്‍ ഇടപെട്ട് ഉന്നതപദവി നല്‍കിയെന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ സ്മിത മേനോന്‍റ നിയമനത്തില്‍ വി മുരളീധരനെതിരായ ആരോപണം അനാവശ്യമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വർണക്കള്ളക്കടത്തിൽ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ്. വി മുരളീധരൻ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തിൽ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോർട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയ്തതെന്നും സുരേന്ദ്രന്‍ പറയുന്നു.

വി മുരളീധരന്റെ ശുപാർശയിലല്ല

വി മുരളീധരന്റെ ശുപാർശയിലല്ല

സ്മിതാ മേനോനെ മഹിളാ മോർച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി മുരളീധരന്റെ ശുപാർശയിലല്ല. പാർട്ടി അദ്ധ്യക്ഷൻ എന്ന നിലയിൽ എന്റെ ശുപർശ പ്രകാരമാണ്. പാർട്ടിയിൽ കൂടുതൽ പ്രഫഷണലുകളെ ഉൾപ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് മഹിളാമോർച്ചയിൽ സ്ഥാനം നൽകിയത്. പ്രൊഫഷണലുകളെ ഇനിയും ഉൾപ്പെടുത്തും.

 അത് വെറുതെയാകും

അത് വെറുതെയാകും

ഇവരുടെ കുടുംബം നാല് അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവർ പാർട്ടിക്ക് അന്യം നിൽക്കുന്നവരല്ല. ഈ പ്രചാരണമെല്ലാം വി.മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ അത് വെറുതെയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുരളീധരന്റെ പേര് പറഞ്ഞ് സ്വർണക്കടത്ത് ആരോപണത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പരിപാടിയെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വെച്ചാൽ മതി.

Recommended Video

cmsvideo
കോഴിക്കോട്: സ്മിതാമേനോനെ സെക്രട്ടറിയാക്കിയത് എന്റെ ശുപാർശയിൽ;വി.മുരളീധരനെ വേട്ടയാടുന്നതായി കെ സുരേന്ദ്രൻ
കോടികളുടെ തട്ടിപ്പ്

കോടികളുടെ തട്ടിപ്പ്

വി.മുരളീധരനെ അപകീർത്തിപ്പെടുത്തി, വേട്ടയാടി സ്വർണക്കള്ളക്കടത്തിൽ നിന്ന് തലയൂരാമെന്നാണ് വിചാരിക്കുന്നതെങ്കിൽ നടക്കാത്ത കാര്യമാണ്. പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ കോടികളുടെ തട്ടിപ്പ് ഏറ്റെടുത്ത് കൂടുതൽ ശക്തമായ സമരത്തിന് ബി.ജെ.പി വരും ദിവസങ്ങളിൽ നേതൃത്വം കൊടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അപകീർത്തികരമായ പരാമർശം

അപകീർത്തികരമായ പരാമർശം

വി.മുരളീധരനെതിരേ നടക്കുന്നത് അപകീർത്തികരമായ പരാമർശങ്ങളാണ്. വിഷലിപ്തപരമായ നീചമായ വ്യക്തിഹത്യയാണ് നടക്കുന്നത്. സി.പി.എം ഉന്നത നേതാക്കളും സൈബർ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. സമരങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കാനാവില്ലെന്ന നിയന്ത്രണങ്ങൾ പുന:പരിശോധിക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

യുഡിഎഫിനെ പോലെ

യുഡിഎഫിനെ പോലെ

യുഡിഎഫിനെ പോലെ സർക്കാർ പറയുന്നതിന് അനുസരിച്ച് സമരം നിർത്തുന്ന പാർട്ടിയല്ല ബിജെപി സമരം നിർത്തണമെന്നാവശ്യപ്പെടാൻ മുഖ്യമന്ത്രി എന്നേയും വിളിച്ചിരുന്നു. സർക്കാർ പരിപാടിക്ക് എന്തുമാവാമെന്നുമുള്ള നടപടി സർക്കാർ തിരുത്തിയില്ലെങ്കിൽ അഞ്ചുപേർ എന്നത് ഞങ്ങളും മാറ്റും. തിരുവനന്തപുരത്ത് മന്ത്രി കടകംപ്പള്ളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ 500 പേർ പങ്കെടുത്തിരുന്നു.

ആയിരങ്ങൾ പങ്കെടുത്തു

ആയിരങ്ങൾ പങ്കെടുത്തു

തൃശ്ശൂരിൽ വധിക്കപ്പെട്ട സിപിഎം പ്രവർത്തകന്റെ വിലാപയാത്രയിലും ആയിരങ്ങൾ പങ്കെടുത്തു. ഇന്ന് നാല് മേഖലകളിലായി പാർട്ടിയുടെ സംസ്ഥാന നേതൃയോഗം നടക്കുന്നുണ്ട്. യോഗത്തിൽ ഭാവി സമര പരിപാടികൾ തീരുമാനിക്കും. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻ്റെ കുറ്റപത്രം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമാണ്. മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ബന്ധം ശരിവെക്കുന്നതാണ് കുറ്റപത്രം. സത്യം മുഖ്യമന്ത്രി തുറന്നു പറഞ്ഞില്ലെങ്കിൽ മൗനം സമ്മതമെന്ന് കരുതേണ്ടി വരും.

സർക്കാർ ചെയ്യുന്നത്

സർക്കാർ ചെയ്യുന്നത്

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. കള്ളവോട്ട് ചേർക്കലും വോട്ട് ഇരട്ടിപ്പും നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വായ്മൂടിക്കെട്ടുകയാണ് സർക്കാർ ചെയ്യുന്നത്. കൃത്രി വോട്ടർ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന മഹാമഹം പച്ചയായ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ജലജീവൻ പദ്ധതി

ജലജീവൻ പദ്ധതി

കേന്ദ്രത്തിൻ്റെ ജലജീവൻ പദ്ധതി ഒരു പൈസ ചെലവാക്കാതെ മുഖ്യമന്ത്രിയുടെ പേരിൽ പരസ്യം നൽകുകയാണ്. കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കുകയാണ് സംസ്ഥാന സർക്കാർ. ജലജീവൻ മോദി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയിൽ പെട്ടതാണ്. എന്നിട്ട് കേന്ദ്രത്തെ ഒഴിവാക്കി സർക്കാർ പടം വെച്ച് പരസ്യം നടത്തുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സുരേന്ദൻ ചൂണ്ടിക്കാട്ടി.

 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഇടതുമുന്നണിക്ക്; സഭാധ്യക്ഷന്മാരെ കണ്ട് ജോസ് കെ മാണി വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത ഇടതുമുന്നണിക്ക്; സഭാധ്യക്ഷന്മാരെ കണ്ട് ജോസ് കെ മാണി വിഭാഗം

Kozhikode
English summary
Not V Muraleedharan, I appointed Smitha Menon in Mahila Morcha says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X