Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിന് കഴിവുണ്ട്, യച്ചൂരിക്ക് അതില്ല; എല്‍ഡിഎഫ് ഘടകക്ഷി നേതാവിന് പാര്‍ട്ടിയുടെ നോട്ടീസ്

കല്‍പ്പറ്റ: കോണ്‍ഗ്രസ് എംപി ശശിതരൂരിനെ പുകഴ്ത്തിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ വിമര്‍ശിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പിട്ട എല്‍ഡിഎഫ് ഘടകക്ഷി നേതാവിന് പാര്‍ട്ടി പ്രസിഡന്‍റിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് മന്ത്രി കൂടിയായ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ശശി തരൂര്‍ രാഷ്ട്രീയത്തിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണെന്ന് പറയുന്നവര്‍ കോണ്‍ഗ്രസിന്‍റെ ദുരന്തമാണെന്നും മാര്‍ക്‌സിസത്തിന്റെ ഹാങ് ഓവറില്‍ ജീവിക്കുന്ന സീതറാം യെച്ചൂരിക്ക് ഇന്ത്യയില്‍ ബദല്‍ മുന്നേറ്റങ്ങളെ നയിക്കാന്‍ കഴിവില്ലെന്നുമായിരുന്നു ബാബുവിന്‍റെ പ്രചാരണം. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ശശി തരൂര്‍

ശശി തരൂര്‍

ശശി തരൂര്‍, രാഷ്ട്രീയത്തിലെ ഒരു 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' ആണ് എന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ള രാഷ്ട്രീയ കോമാളികളാണ്, കോണ്‍ ഗ്രസിന്റെ ദുരന്തം. ഇതാണ് പോക്കെങ്കില്‍, കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിടും. വേറെ പാര്‍ട്ടികളെ അന്വേഷിക്കും. ശശി തരൂര്‍ തന്നെ ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനേക്കാളും വലിയ ഒരു പാര്‍ട്ടിയുണ്ടാകും.

കോണ്‍ഗ്രസ് ഇതര മുന്നണിക്ക്

കോണ്‍ഗ്രസ് ഇതര മുന്നണിക്ക്

രാഷ്ട്രീയ പാരമ്പര്യത്തിലൊന്നും ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഡല്‍ഹിയിലെ കേജരിവാളും, ആന്ധ്രയിലെ ജഗ് മോഹന്‍ റെഡ്ഡിയും, തെലങ്കാനയിലെ റാവുവും, ബംഗാളിലെ മമതയും, ഒറീസയിലെ നവീന്‍ പട്‌നായിക്കും അത് തെളിയിച്ചതാണ്. ബി.ജെ.പി.കോണ്‍ഗ്രസ് ഇതര മുന്നണിക്ക് ഇവിടെ വലിയ സസാധ്യതയുണ്ട്. നേതൃത്വത്തിന് ഒരാള്‍ മുന്നോട്ട് വന്നിട്ടില്ല എന്ന ഒരു ദു:ഖസത്യമാണ് മുന്നിലുള്ളത്.

Recommended Video

cmsvideo
    Shashi Tharoor thanked Nirmala Sitaraman
    സീതറാം യച്ചൂരിക്ക്

    സീതറാം യച്ചൂരിക്ക്

    മാര്‍ക്‌സിസത്തിന്റെ ഹാങ്ങ് ഓവറില്‍ ജീവിക്കുന്ന സീതറാം യച്ചൂരിക്ക് അതിന് പ്രാപ്തിയില്ല. കേജരിവാളിനൊ, ജഗ്‌മോഹന്‍ റഡ്ഡിക്കോ ഇന്ത്യയെ മുഴുവന്‍ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ശശി തരൂരിന് ഇതിനെല്ലാം കഴിവുണ്ട്. രാഹുല്‍ ഗാന്ധിക്കൊ, കോണ്‍ഗ്രസിനോ ശശി തരൂരിനെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമില്ല.

    നേതാക്കള്‍ മനസ്സിലാകുന്നില്ല

    നേതാക്കള്‍ മനസ്സിലാകുന്നില്ല


    മഹാത്മ ഗാന്ധിയോ, പണ്ഡിറ്റ് നെഹ്‌റുവോ അല്ല ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത് ' 'ന്റ ഉപ്പാപ്പാക്ക് ഒരാനേണ്ടാര്‍ന്നു' എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാലമാണിത്. സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിലെ മൂന്നാമത്തെ തലമുറയിലെ ജനങ്ങളാണ് ഇവിടെ ശക്തി പ്രാപിച്ചു വരുന്നതെന്ന്, മൂഢന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാകുന്നില്ല. അവര്‍ക്ക് ഹാ,കഷ്ടം..'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+