കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് അറുത്തെടുക്കും; മോഷ്ടാവ് 'കട്ടര്‍ റഷീദ്' പിടിയില്‍

Google Oneindia Malayalam News

കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് കട്ടര്‍ റഷീദ് പൊലീസ് പിടിയില്‍. അരീക്കോട്ടുവെച്ചാണ് പ്രത്യേക അന്വേഷണ സംഘം എടവണ്ണ ഒതായി സ്വദേശി വെള്ളാട്ടുചോല റഷീദിനെ പിടികൂടിയത്. എഴുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രണ്ട് ആഴ്ചയ്ക്കുമുൻപ് കല്പകഞ്ചേരി സ്റ്റേഷൻ പരിധിയിലെ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടിരുന്നു. ഈ കേസില് ജാമ്യത്തിലിറങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചു. ഇതിന് പിന്നാലെ കൊടുവള്ളിയിലെ ഒരു വീട്ടില്‍ നിന്നും ആറ് പവനോളം സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു.

ജനതാ ദള്‍ എസ് പിളര്‍പ്പിലേക്ക്; യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി സികെ നാണു, വിമത യോഗം ചേര്‍ന്നുജനതാ ദള്‍ എസ് പിളര്‍പ്പിലേക്ക്; യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി സികെ നാണു, വിമത യോഗം ചേര്‍ന്നു

Recommended Video

cmsvideo
കോഴിക്കോട്; കുപ്രസിദ്ധ മോഷ്ടാവ് കട്ടർ റഷീദ് പിടിയിൽ

ഇവിടെ നിന്നും ഇതേ സ്കൂട്ടറില്‍ അരിക്കോട് എത്തി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്‍റെ വലയിലാകുന്നത്. മോഷണത്തിനുള്ള കട്ടർ, സ്ക്രൂ ഡ്രൈവർ, കൈയുറ എന്നിവയു ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി മോഷണക്കേസുകളെ കുറിച്ച് ഇയാളില്‍ നിന്നും വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സത്രീകളുടേയും കുട്ടുകളേയും ആഭരണങ്ങള്‍ കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുന്നതാണ് റഷീദിന്‍റെ രീതി ഇതുകൊണ്ടാണ് ഇയാള്‍ക്ക് കട്ടര്‍ റഷീദ് എന്ന പേര് വീണത്.

 cutter-

കേരളത്തിൽ മോഷണംനടത്തിയശേഷം ഊട്ടിയിലെ ഭാര്യവീട്ടിലേക്ക് കടന്നുകളയുന്നതാണ് റഷീദിന്‍റെ രീതി. മോഷണ വസ്തുക്കള്‍ ഉടന്‍ വില്‍ക്കാതെ ബാങ്കുകളില്‍ പണയം വെക്കാറാണ് റഷീദ് ചെയ്യുക. അന്വേഷണ സംഘങ്ങള്‍ തന്‍റെ പുറകില്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് തൊണ്ടി മുതല്‍ വിറ്റ് പണമാക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.

Kozhikode
English summary
Notorious thief Cutter Rasheed arrested by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X