കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിക്ഷേപ തട്ടിപ്പ് : എല്ലാം ശരിയാകും, കടുത്ത നടപടികളിലേക്കു പോയാല്‍ ഒന്നും കിട്ടില്ലെന്ന് നൗഹിര

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോയി ആശങ്കകളുണ്ടാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പലിശ രഹിത ബിസിനസിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പൊലീസ് പിടിയിലായ ഹീരാഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ നൗഹിരാ ഷെയ്ഖ്. പ്രവാസി സമൂഹത്തിലെ നിക്ഷേപകരോടാണ് പ്രധാനമായും ഇവര്‍ക്കു വേണ്ടി അഭ്യര്‍ത്ഥനകള്‍ വാട്‌സാപില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. എല്ലാവരെയും 'അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്കാത്തുഹു' എന്ന് അഭിസംബോധന ചെയ്തു കൊണ്ടു തുടങ്ങുന്ന അഭ്യര്‍ത്ഥനയില്‍ യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് സുപരിചിതമായ ഹീര ഗ്രൂപ്പ് സ്വര്‍ണ കയറ്റുമതി - ഇറക്കുമതി വാണിജ്യമാണ് മുഖ്യമായും നടത്തുതെന്ന് പറയുന്നു.

അവിടെ ഔദ്യോഗിക ലൈസന്‍സും ഓഫിസും ഉള്ള കമ്പനി നല്ല ലാഭത്തില്‍ വാണിജ്യ രംഗത്ത് പുരോഗമിക്കുന്നതായി അഭ്യര്‍ത്ഥനയില്‍ ചൂണ്ടികാണിക്കുന്നു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഗള്‍ഫ് മേഖലയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടി താറുമാറാക്കുന്ന നീക്കങ്ങള്‍ ഉണ്ടാകരുതെന്നും ഇന്ത്യയില്‍ ഇപ്പോള്‍ ജാമ്യം ലഭിച്ച നൗഹീരാ ഷെയ്ഖ് മാസങ്ങള്‍ക്കുള്ളില്‍ എല്ലാ കാര്യങ്ങളും പൂര്‍വ്വരീതിയില്‍ തന്നെ എത്തിക്കുമെും എല്ലാ നിക്ഷേപകരും ആവശ്യമായ സമയം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അതിനപ്പുറമുള്ള കാര്യങ്ങള്‍ക്കു ശ്രമിച്ചാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകുകയും പരിഹാരമില്ലാതെ വര്‍ഷങ്ങളോളം നീളുകയും ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇതിനു ശേഷം തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന നിലക്കുള്ള, ഒരു വിശ്വാസി പറയുതുപോലുള്ള വാചകങ്ങളാണ് അഭ്യര്‍ത്ഥനയിലുള്ളത്.

nouheerashaikh-1

അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഞാന്‍ പറയുകയാണ്, ആരും കഷ്ടപ്പെട്ടു നേടിയ പണം വൃഥാവിലാകില്ല, പടച്ചവനോട് പൊറുക്കലിനെ തേടുന്ന സക്കാത്തും സദഖയുമെല്ലാം ധാരാളം നല്‍കുന്നവരെ സംബന്ധിച്ചിടത്തോളം പ്രപഞ്ചനാഥനായ അല്ലാഹുവിനറിയാം ആരാണ് യഥാര്‍ത്ഥ കുറ്റവാളിയെന്ന്. ശേഷം നിങ്ങളേവരുടെയും എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നൗഹീരാ ഷെയ്ഖ് അഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നത്.

Kozhikode
English summary
nouhira shaikh seeks depositers help in heera group cash fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X