കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പര്‍ദയ്‌ക്കെതിരായ പ്രസ്താവന: താക്കറെ മാപ്പു പറഞ്ഞില്ലെങ്കില്‍ നിരാഹാരമെന്ന് നുസ്‌റത്ത് ജഹാന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുസ്‌ലിം സമൂഹത്തോട് പര്‍ദ വെടിയണമെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ മാപ്പ് പറയണമെന്ന് ഹാപ്പിഡേയ്‌സ് ചെയര്‍പേഴ്‌സണും കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്വതന്ത്യ സ്ഥാനാര്‍ഥിയുമായിരു നുസ്രത്ത് ജഹാന്‍. അതിനു തയ്യാറായില്ലെങ്കില്‍ മുംബൈ ലാല്‍ നഗറിലെ വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

<br> 51 മണ്ഡലങ്ങള്‍; ബിജെപി 20 ന് താഴേക്ക് കൂപ്പ് കുത്തമോ, മുന്നേറ്റത്തിനായി കോണ്‍ഗ്രസും ഇതര കക്ഷികളും
51 മണ്ഡലങ്ങള്‍; ബിജെപി 20 ന് താഴേക്ക് കൂപ്പ് കുത്തമോ, മുന്നേറ്റത്തിനായി കോണ്‍ഗ്രസും ഇതര കക്ഷികളും

പര്‍ദയല്ല, മുഖം മറച്ചുകൊണ്ടുള്ള ബുര്‍ഖകളാണ് നിരോധിക്കേണ്ടത്. പര്‍ദ ധരിക്കുവരെയെല്ലാം തീവ്രവാദികളായി കാണുന്നത് ശരിയല്ല. അത്തരം സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് കൂടുതല്‍ ധ്രുവീകരണമുണ്ടാക്കാനേ കാരണമാകൂ. മുസ്‌ലിം സ്ത്രീകളുടെ മുഖം മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം. അത് പൊതു സമൂഹത്തിന്റെ ഇടയില്‍ മുസ്‌ലിം സമൂഹത്തെ ഇകഴ്ത്തിക്കാണിക്കുവാനേ കാരണമാകൂ.

nusrathjahan-

ചില പ്രദേശങ്ങളില്‍ കാലാവസ്ഥ വ്യതിയാനങ്ങളിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം അത്തരം കാലാവസ്ഥയോ സാഹചര്യങ്ങളോ ഇല്ലാത്ത നാട്ടില്‍ ഏര്‍പ്പെടുത്തുന്നതു ശരിയല്ല. എന്നാല്‍ പര്‍ദയുടെ പേര് പറഞ്ഞ് ഇസ്‌ലാമിനെ സ്ത്രീ വിരുദ്ധമാണെ് വരുത്തിതീര്‍ക്കുവാനുള്ള ശ്രമവും ശരിയല്ല. സ്ത്രീക്ക് ഏറ്റവും വലിയ മാന്യത നല്കിയ മതമാണ് ഇസ്‌ലാം. വിശുദ്ധ ഖുര്‍ആനിലെ ഒരധ്യായത്തിന്റെ പേര് തന്നെ സ്ത്രീ എന്നാണ്. സ്ത്രീയുടെ പൂര്‍ണസംരക്ഷണവകാശം പുരുഷന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്.

എം ഇ എസ് കോളെജിലെ വസ്ത്രധാരണ രീതി അവിടത്തെ മാനേജ്‌മെന്റാണ് തീരുമാനിക്കുന്നത്. അതിന് താല്പര്യമില്ലാത്തവര്‍ അവിടെ പഠിക്കേണ്ട. ഫസല്‍ ഗഫൂറിനെതിരെ സമസ്ത അടക്കമുള്ള സംഘടനകള്‍ നടത്തിയ പ്രതികരണങ്ങള്‍ ശരിയായില്ല. വസ്ത്രധാരണത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന സംവാദങ്ങള്‍ ഭരണഘടന ഉറപ്പുനല്കുന്ന പലതിന്റെയും ലംഘനമാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ചായിരുന്നു പൊതു സംവാദം. എന്തു മോശമാണിത്.


പര്‍ദ മറ്റേതൊരു വസ്ത്രത്തെയും പോലെ മനുഷ്യശരീരം ആവരണം ചെയ്യാനുള്ള വസ്ത്രമാണ്. ഇഷ്ടമുള്ള ആര്‍ക്കും ജാതി, മത, വര്‍ഗ്ഗ, വര്‍ണ, കാല, ദേശ വ്യത്യാസമില്ലാതെ ഏവര്‍ക്കും ധരിക്കാനോ ധരിക്കാതിരിക്കാനോ അവകാശമുണ്ട്. ഇന്ത്യയില്‍ തന്നെ പല സ്ഥലത്തും പല ഗോത്രങ്ങളിലും ഇതുപോലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പര്‍ദ ആവശ്യമുള്ളവര്‍ക്ക് ധരിക്കാം. ആവശ്യമില്ലാത്തവര്‍ക്ക് ധരിക്കാതിരിക്കാം. നിയമം മുലം വസ്ത്രമോ വസ്ത്രധാരണ രീതിയോ നിയന്ത്രിക്കപ്പെടുന്നത് സ്വാഗതാര്‍ഹമല്ല. എന്നാല്‍ ഹിജാബ് എന്ന പേരിലുള്ള മുഖാവരണം നിരോധിക്കപ്പെടുക തന്നെ വേണം. പര്‍ദ വ്യാപകമാക്കുന്നതിന് പിന്നില്‍ പര്‍ദ നിര്‍മാണകമ്പനികളുടെ കച്ചവടതാല്പര്യങ്ങളും ഉണ്ട്. അക്ഷയ തൃതീയപോലെ ഭക്തിയെയും ഇതിന് കൂട്ടുപിടിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നുസ്‌റത്ത് ജഹാന്‍ പറഞ്ഞു.

Kozhikode
English summary
Nusrat Jahan aginst Uddav Thakkare on remarks against Pardah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X