യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും തീകൊളുത്തി കൊന്നു; ഒഡിഷക്കാരനായ രണ്ടാം ഭര്‍ത്താവ് കസ്റ്റഡിയില്‍, കോഴിക്കോട് നടന്നത് ഞെട്ടിക്കുന്ന ക്രൂരത...
കോഴിക്കോട്: യുവതിയെയും മൂന്നു വയസുമാത്രം പ്രായമുള്ള മകളെയും തീകൊളുത്തി കൊന്നു. സംശയത്തെതുടര്‍ന്ന് രണ്ടാം ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് കോവിലകം പുത്തന്മാളികയിലെ വാടകവീട്ടില്‍ താമസിക്കുന്ന ഒഡിഷ സ്വദേശി അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയെയും (22) മകള്‍ മൂന്നു വയസുകാരി ആരാധ്യയെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മറ്റൊരാളുടെ ഭാര്യയായ രൂപാലി അനില്‍ ബിക്കാരി ദാസിനൊപ്പം ഒളിച്ചോടി കോഴിക്കോട്ടെത്തിയതാണ്. ആദ്യ ഭര്‍ത്താവിലുണ്ടായ മകളാണ് ആരാധ്യ. താന്‍ ജോലിക്ക് പോയി വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് അനില്‍ പോലീസിന് നല്‍കിയമൊഴി. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചതെ്ന്നു പൊലീസ് പറഞ്ഞു. പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.

വീട്ടിലെ മുറിയില്‍ പരസ്പരം കെട്ടിപ്പിടിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മുറിയില്‍ പെട്രോളിന്റെ മണവും അനുഭവപ്പെട്ടിരുന്നു. രൂപാലിക്ക് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അനിലിന്റെ നിലവിളികേട്ടാണ് തങ്ങള്‍ ഓടിയെത്തിയതെന്ന് സമീപവാസികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കസബ പോലീസ് സ്ഥലത്തെത്തി അനിലിനെ വിശദമായി ചോദ്യം ചെയ്തു. മൊബൈല്‍ ഫോണും പോലീസ് പരിശോധിച്ചു.
സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പോലീസ് പറയുന്നത്. രാവിലെ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. വീട്ടിനുള്ളില്‍ പിടിവലി നടതിന്റെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. കസബ പോലീസ് ഒഡിഷ പോലീസുമായി ഫോണില്‍ ബന്ധപ്പെട്ട് ദമ്പതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നു.












Click it and Unblock the Notifications