കോഴിക്കോട് നഗരമധ്യത്തില്‍ വയോധികന്‍ കുത്തേറ്റ് മരിച്ചു; സംഭവം പോലീസ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത്, പ്രതിയെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: നഗരമധ്യത്തില്‍ യുവാവ് വയോധികനെ കുത്തികൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിലെ പ്രതി വളയം സ്വദേശി കെ.കെ നിവാസില്‍ പ്രബിന്‍ ദാസിനെ (33) കസബ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്ക് മാനസികപ്രശ്‌നമുള്ളതായി സംശയിക്കുന്നു. മാനാഞ്ചിറയിലെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസിനുമുന്നില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
പാവമണി റോഡിലെ ആല്‍മരത്തിനു സമീപം നില്‍ക്കുകയായിരുന്നു പ്രതി. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊടുന്നനെ വയോധികനെ കുത്തുകയായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റു. വീണ്ടും കുത്താന്‍ ശ്രമിക്കുന്നതിനിടെ വയോധികന്‍ കമ്മീഷണര്‍ ഓഫിസ് വളപ്പിലേക്ക് ഓടിക്കയറി. പിന്നാലെ കത്തിയുമായി എത്തിയ പ്രബിന്‍ കമ്മീഷണറുടെ ഗാര്‍ഡ് റൂമില്‍ കയറി താന്‍ ഒരാളെ കുത്തിയതായി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വയോധികനെ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

'എനിക്ക് ജയിലില്‍ പോകണം അതിന് ഇവറ്റകളെയൊക്കെ െകാല്ലണം' എന്ന് ആക്രോശിച്ചുെകാണ്ടായിരുന്നു പ്രബിന്‍ ആക്രമണം നടത്തിയതെന്ന് ദൃത്സാക്ഷികള്‍ പറഞ്ഞു. കുത്താനുപയോഗിച്ച കത്തി പോലീസ് കസ്റ്റഡിയിലെടുത്തു. വയോധികന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. മരിച്ച വ്യക്തിയും പ്രബിന്‍ദാസുമായി മുന്‍പരിചയമോ വൈരാഗ്യമോ ഇല്ലെന്നാണ് പോലീസ് കരുതുന്നത്.

മരിച്ചയാളുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നു തമിഴ് പത്രങ്ങളും മാസികകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയാണോ എ്ന്ന് പരിശോധിച്ചുവരികയാണ്.


Click it and Unblock the Notifications