കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒ.എല്‍.എക്‌സ് വഴി തട്ടിപ്പ്: തെളിവെടുപ്പില്‍ എട്ട് വാഹനങ്ങള്‍ കണ്ടെടുത്തു !!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാര സംവിധാനമായ ഒ.എല്‍.എക്‌സ് വഴി വാഹനങ്ങള്‍ വാങ്ങി വ്യാജ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പോണ്ടിച്ചേരി സ്വദേശി രമേശനെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. സൗത്ത് അസി. കമ്മീഷണര്‍ എ.ജെ ബാബുവിന്റെ സ്‌പെഷല്‍ ടീമും കസബ എസ്.ഐ സ്മിതേഷും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയതില്‍ ഷോറൂമുകളിലും മറ്റും വിറ്റ എട്ട് വാഹനങ്ങള്‍ കണ്ടെടുത്തു. പാലക്കാട് നിന്ന് നാലും കോഴിക്കോട് നിന്നു മൂന്നും മലപ്പുറത്തുനിന്ന് ഒരു വാഹനവുമാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

 കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; മുൻ ബിജെപി എംപിയും പട്ടികയിൽ കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; മുൻ ബിജെപി എംപിയും പട്ടികയിൽ

കാഴ്ചയില്‍ സൗമ്യസ്വഭാവക്കാരനായ പ്രതി ഒ.എല്‍.എക്‌സ് ആപ്പ് വഴി ചാറ്റ് ചെയ്ത് വാഹനങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളുടെ നമ്പറുകള്‍ ശേഖരിച്ച് ബന്ധപ്പെട്ട് സ്ഥലത്തെത്തി ഇടപാട് നടത്തുകയാണ് പതിവ്. ബാങ്ക് അക്കൗണ്ടില്‍ പണം ഇല്ലാത്ത ചെക്ക് നല്‍കി മുങ്ങുന്നതാണ് രീതി. മിക്കവാറും വെള്ളിയാഴ്ചകളാണ് ഇതിന് തെരഞ്ഞെടുക്കാറുള്ളത്. ആ ദിവസങ്ങളില്‍ ചെക്ക് നല്‍കിയാല്‍ ബാങ്ക് അവധി കൂടി കണക്കാക്കി രക്ഷപ്പെടാന്‍ കൂടുതല്‍ സമയം ലഭിക്കും. ബാങ്കില്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്നു കാണിക്കാന്‍ സ്ലിപ്പിന്റെ വ്യാജ കൗണ്ടര്‍ ഫോയിലും ഇയാള്‍ ഉടമസ്ഥര്‍ക്ക് നല്‍കാറുണ്ട്. കിണാശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ കസബ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തോട് കൂടിയാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിയുന്നത്.

 olx sale fraud

സമാന രീതിയില്‍ കേരളത്തിനകത്തും പുറത്തും നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന വിവരം കിട്ടിയതിനാല്‍ പ്രതിയെ പറ്റി കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പല തവണ പ്രതി ജിയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രൈം സ്‌ക്വാഡ് എ.എസ്.എസ് ഒ മോഹന്‍ദാസ്, കെ അബ്ദുറഹിമാന്‍, രണ്‍ധീര്‍, ഇ മനോജ്, രമേഷ് ബാബു, സുജിത്, ഷാഫി എന്നിവരെ കൂടാതെ കസബ എ.എസ്.ഐ ദിനേശന്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Kozhikode
English summary
olx cheating, olx sale fraud accused arrested by kasaba polic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X