Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് വീണ്ടും കൊവിഡ് മരണം: ക്വാറന്‍റീനില്‍ കഴിയവെ മരിച്ചയാള്‍ക്ക് രോഗം സ്ഥിിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ക്വാറന്റൈനിൽ കഴിയവേ മരിച്ച പന്നിയങ്കര സ്വദേശി മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ബന്ധുവിന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുഹ്മദിന്‍റെ ബന്ധുവായ കല്ലായി സ്വദേശിയായ ഗര്‍ഭിണിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവരുടെ നാല് ബന്ധുക്കളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതിനിടെ വടകരയിലെ ബെവ്കോ ഔട്ട്ലെന്‍റിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ വില്‍പന കേന്ദ്രം അടച്ചു.

ovid6-15955320

Recommended Video

cmsvideo
    OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

    ജില്ലയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 496 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 102 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 126 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 236 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 19 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും, രണ്ടാള്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.

    സംസ്ഥാനത്ത് ഇന്നലെ 1078 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 700 ന് മുകളില്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. 5 മരണവും റിപ്പോര്‍ട്ട് ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+