കരിപ്പൂര്‍ വിമാന ദുരന്തം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, ആകെ മരണം 21 ആയി
കോഴിക്കോട്: കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നരിപ്പറ്റ് കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്‍റെ ഭാര്യ മഞ്ജുള കുമാരിയാണ് ഞായറാഴ്ച രാത്രിയോടെ മരിച്ചത്. ഭര്‍ത്താവിനൊപ്പം ദുബായ് റാസല്‍ ഖൈമയിലായിരുന്നു മഞ്ജുള കുമാരി. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തില്‍ സുഹൃത്ത് രമ്യാ മുരളീധരനൊപ്പമായിരുന്നു മഞ്ജുള കുമാരി യാത്ര ചെയ്തിരുന്നത്.

Recommended Video
വിമാനപകടത്തില്‍ മഞ്ജുള കുമാരിക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. ഇതോടെ കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വയനാട് തരുവണ വലിയപീടികയിൽ ഇബ്രാഹിം (53) ആയിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്.
ഈ മാസം ഏഴിനായിരുന്നു കേരളം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം കരിപ്പൂരില്‍ ഉണ്ടാവുന്നത്. ദുബായില്‍ നിന്നും വന്ദേഭാരത് മിഷന്‍റെ ഭാഗമായി യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടമുണ്ടായത്.












Click it and Unblock the Notifications