കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടാക്‌സികള്‍ മാത്രമല്ല, ഇനി ഓട്ടോകളും ഓണ്‍ലൈനില്‍; പിയു ആപ്പിന് കോഴിക്കോട്ട് തുടക്കം, നാല് ജില്ലകളിലേക്ക് വ്യാപിപ്പിക്കും!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ടാക്‌സികള്‍ക്കു പിന്നാലെ ഓട്ടോകളും ഓണ്‍ലൈനിലേക്ക്. ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പിയു ആപ് കോഴിക്കോട്ട് പുറത്തിറക്കി. കോഴിക്കോടിനു പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ആപ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കും. തുടര്‍ന്ന് രാജ്യമൊന്നാകെ വ്യാപിപ്പിക്കുമെന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി സഹസ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

<strong>മാറാട് സ്വദേശിയായ ദുബൈ പോലീസ് ആസ്ഥാനത്തെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കടത്തു സംഘമെന്നു സംശയം </strong>മാറാട് സ്വദേശിയായ ദുബൈ പോലീസ് ആസ്ഥാനത്തെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കടത്തു സംഘമെന്നു സംശയം

ജി.പി.എസ് മുഖേനയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഇരുകൂട്ടര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമീടാക്കി പരിസ്ഥിതി നാശം ഒഴിവാക്കുന്ന രീതിയിലാണു പ്രവര്‍ത്തിക്കുന്ന. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്ന ആദ്യ സംരംഭമാണ് പിയു.

Auto

വിവിധ കമ്പനികള്‍ ഇപ്പോള്‍ നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസുകള്‍ 26% കമ്മിഷനാണ് ഡ്രൈവര്‍മാരില്‍നിന്ന് ഈടാക്കുത്. അതായത്, ദിവസം 3000 രൂപ ഓടിക്കിട്ടിയാല്‍ 780 രൂപ ഓലൈന്‍ ടാക്‌സി സേവനദാതാവിന് നല്‍കണം. ഒരു വര്‍ഷം 2,34,000 രൂപ ഇത്തരത്തില്‍ നല്‍കണം. ഇന്ധനച്ചെലവ്, മാസ അടവ്, മെയിന്റനന്‍സ് ചെലവ്, മറ്റ് നിത്യ ചെലവുകള്‍ എന്നിവ കിഴിച്ച് ചെറിയ സഖ്യയാണ് (21%) ഡ്രൈവര്‍ക്ക് ലഭിക്കുന്നത്.

പിയു പക്ഷേ, കമ്മിഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുകയാണു വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും. നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തിയാല്‍ ഡ്രൈവര്‍ക്ക് 2,14,800 രൂപ അധികം ലഭിക്കും. അതായത് ഡ്രൈവര്‍ ഓടി സമ്പാദിക്കുന്നതിന്റെ 95.35% ഡ്രൈവര്‍ക്ക് തന്നെ ലഭിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്‌സി നിരക്കാണ് പിയു പിന്തുടരുന്നത്. സര്‍ചാര്‍ജോ അതുപോലുള്ള മറ്റ് കാണാമറയത്തെ തുകയോ ഈടാക്കുില്ല. ഇതിന് പുറമെ, സഞ്ചാരികള്‍ക്ക് കൂടി ലാഭം പങ്കുവെക്കുന്ന രീതിയിലുള്ള റൈഡ് പ്രോഫിറ്റ് ഷെയര്‍ മാതൃകയും അവലംബിച്ചിരിക്കുന്നു.

പഠനങ്ങളനുസരിച്ച്, നഗരപരിധിയില്‍ ഓരോ ഓട്ടോറിക്ഷയും യാത്രക്കാരനെ അന്വേഷിച്ച് ഓടി ദിവസം ശരാശരി ഒരു ലിറ്റര്‍ ഇന്ധനം കത്തിക്കുമെന്നാണ് കണക്ക്. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഇതിലും കൂടും. ലക്ഷക്കണക്കിന് ഒട്ടോകള്‍ ഇത്തരത്തില്‍ വെറുതെ ഓടി ഇന്ധനം കത്തിച്ച് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് പിയു പ്ലാറ്റ്‌ഫോമില്‍ ഒഴിവാക്കാം. ഓര്‍ഡര്‍ അനുസരിച്ച് മാത്രം വാഹനം ഓടുക വഴി ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ധനലാഭവും അത് വഴി കാര്‍ബ ഫൂട്ട്പ്രിന്റിന്റെ അളവ് കുറവും സംഭവിക്കുന്നു.

സര്‍വ്വീസ് തുടങ്ങി ആദ്യ ആറ് മാസത്തിനുള്ളില്‍ 800 പേര്‍ക്ക് പ്രത്യക്ഷത്തില്‍ ത തൊഴില്‍ ലഭിക്കും. നിലവില്‍ ഭൂരിഭാഗം ഓട്ടോകളും ടാക്‌സികളും അസംഘടിത മേഖലയിലാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഈ സംരംഭത്തിന് പിന്നില്‍.

Kozhikode
English summary
Online auto taxi will start in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X