കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ 'വികാസിനെ' വളരെയധികം സൂക്ഷിക്കണം; പട്ടാളക്കാരന്‍ ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം

Google Oneindia Malayalam News

കോഴിക്കോട്: പട്ടാള ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോഴിക്കോട് നഗരത്തിലെ വ്യാപാരികളെ കബളിപ്പിക്കാന്‍ ശ്രമം. പട്ടാള ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കടകളില്‍ നിന്ന് സാധനങ്ങല്‍ ഓര്‍ഡര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്താമെന്ന് പറഞ്ഞാണ് തട്ടിപ്പ്. കോഴിക്കോട് നഗരത്തിലെ വിവിധ കടകളില്‍ നിന്ന് ഒരാഴ്ച്ചയാ ഇത്തരത്തിലുള്ള തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചില വ്യാപാരികള്‍ക്ക് ഇരുപതിനായിരത്തിലേറെ തുക നഷ്ടപ്പെട്ടാതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

പണം പോകുന്നതിന് മുമ്പ് തട്ടി തിരിച്ചറിഞ്ഞ രക്ഷപ്പെട്ട വ്യാപാരികളും ഉണ്ട്. പണം പോയിട്ടും പരാതി നല്‍കാന്‍ തയ്യാറാത്ത നിരവധി പേരുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഈസ്റ്റ് ഹില്ലിലെ മിലിട്ടറി ബാരക്കിലേക്ക് കാന്‍റീനിലേക്ക് സാധനങ്ങള്‍ വേണമെന്ന് പറഞ്ഞാണ് വ്യാപാരികള്‍ക്ക് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. വിളിക്കുന്നയാളുടേതെന്ന പേരിലുള്ള ആധാർ കാർഡും മിലിട്ടറി കന്റീൻ ഐഡിയും അയച്ചുകൊടുത്ത് വിശ്വാസം സ്ഥാപിച്ചെടുത്ത ശേഷമാണ് തട്ടിപ്പ്.

kozhikode

നടക്കാവിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സാനിറ്റൈസര്‍ ഓര്‍ഡര്‍ ചെയ്തിന് ശേഷം ഒന്‍പതിനായിരും രൂപയാണ് ഓണ്‍ലൈന്‍ പേയ്മെന്‍റ് എന്ന പേരില്‍ തട്ടിയെടുത്തത്. ആർമി ഉദ്യോഗസ്ഥൻ വികാസ് പട്ടേലെന്ന പേരിൽ തിരിച്ചറിയല്‍ രേഖകള്‍ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ്. മിലറ്ററി ബാരക്കിലെ ക്യാപ്റ്റന്‍ രണ്‍ബീര്‍ സിങ്ങെന്ന് പേരിലാണ് നഗരത്തിലെ കാർ ആക്സസറീസ് ഷോപ്പില്‍ നിന്നും പതിനായിരം രൂപ തട്ടിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച വലിയ സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.

കൈകഴുകി തല മണ്ണിൽപ്പൂഴ്ത്തി നിൽക്കുന്ന ഒട്ടകപ്പക്ഷി, മോദി സർക്കാരിനെ കടന്നാക്രമിച്ച് കെസി വേണുഗോപാൽകൈകഴുകി തല മണ്ണിൽപ്പൂഴ്ത്തി നിൽക്കുന്ന ഒട്ടകപ്പക്ഷി, മോദി സർക്കാരിനെ കടന്നാക്രമിച്ച് കെസി വേണുഗോപാൽ

ഓരോ തട്ടിപ്പിനുമായി വ്യത്യസ്ത ഫോണ്‍ നമ്പറുകളാണ് ഉപയോഗിക്കുന്നത്. നേരിട്ടു പരിചയമില്ലാത്തവര്‍ ഫോണ്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി പേയ്മെന്‍റ് നടത്തുമ്പോള്‍ വളരെ അധികം സൂക്ഷിക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു. എടിഎം കാർഡ് വിവരങ്ങൾ, പിൻ, ഫോണിലേക്ക് വരുന്ന ഒടിപി എന്നിവ ഒരു കാരണവശാലും ആർക്കും പറഞ്ഞുകൊടുക്കാതിരക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Recommended Video

cmsvideo
കോഴിക്കോട് ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്നു

ജില്ലയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ആകെ രോഗികളുടെ എണ്ണം 129 ആയിജില്ലയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ആകെ രോഗികളുടെ എണ്ണം 129 ആയി

 മുഖ്യമന്ത്രിയുടെ പിആർ വർക്ക്, പാർട്ടി ചാനലിന് ഒരു എപ്പിസോഡിന് 2.25 ലക്ഷം, ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയുടെ പിആർ വർക്ക്, പാർട്ടി ചാനലിന് ഒരു എപ്പിസോഡിന് 2.25 ലക്ഷം, ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടി

 കൊറോണ കാലത്ത് നൽകിയ അടിയാണ് വൈദ്യുതി ബിൽ വർദ്ധന, സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്: കെ സുരേന്ദ്രൻ കൊറോണ കാലത്ത് നൽകിയ അടിയാണ് വൈദ്യുതി ബിൽ വർദ്ധന, സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്: കെ സുരേന്ദ്രൻ

Kozhikode
English summary
Online cheeting in the name of soldier in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X