കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എനി ഡസ്‌ക്ക് ആപ്പ് വച്ച് തട്ടിപ്പ്; നഷ്ടമായത് ഡോക്ടറുടെ ആറര ലക്ഷം, സംഭവം ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വിളയാട്ടം തുടരുന്നു. എനി ഡസ്‌ക് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സംഘം തട്ടിയത് ആറ് ലക്ഷം രൂപ, വയോധികയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘമാണ് ഡോക്ടറുടെ ആറരലക്ഷത്തോളം രൂപ കൊണ്ടുപോയത്. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ആറുമാസത്തിനു ശേഷം പണം കണ്ടെടുക്കുകയും ചെയ്തു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിനു സമീപത്ത് ഡോക്ടറുടെ താമസം. കഴിഞ്ഞ ജൂലൈയിലാണു സംഭവം. പരാതിയെ തുടര്‍ന്ന് കോഴിക്കോട് ക്രൈം റിക്കോര്‍ഡ് ബ്യൂറോ അസി.കമ്മിഷണര്‍ സി. രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. നിയാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഉത്തരേന്ത്യന്‍ സംഘത്തില്‍ നിന്നും കഴിഞ്ഞ ദിവസം പണം കണ്ടെടുത്തത്.

ഡോക്ടറുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യാന്‍ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ കൂടുതല്‍ സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്നു വീണ്ടും ബാങ്കില്‍ നിന്നാണെന്ന് അറിയിച്ചു വിളിച്ചു. ഉടനെ അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ആകുമെന്നും അറിയിച്ചു. ഇതില്‍ വിശ്വസിച്ച ഡോക്ടര്‍ എന്തുചെയ്യണമെന്നു തിരിച്ചു ചോദിക്കുകയും ചെയ്തു.

71

മൊബൈല്‍ പ്ലേ സ്റ്റോറില്‍ '' എനി ഡസ്‌ക്ക് '' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതില്‍ വരുന്ന കോഡ് നമ്പര്‍ പറയാനും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കോഡ് പറഞ്ഞു. ലിങ്ക് ചെയ്യാന്‍ 10 രൂപ ബാങ്കിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ബാങ്കിന്റെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും നല്‍കി. 10 രൂപ ഡോക്ടര്‍ മൊബൈല്‍ ട്രാന്‍സ്ഫര്‍ വഴി അയച്ചു. മിനിറ്റുകള്‍ക്കകം ഫോണില്‍ ആദ്യ മെസേജ് വന്നു. 2 ലക്ഷം പിന്‍വലിച്ചതായി. പിന്നീട് 1.8 ലക്ഷം. അങ്ങനെ നാലു തവണയായി 6.44 രൂപ 2 മിനിറ്റുകൊണ്ടു ബാങ്കില്‍ നിന്നു പിന്‍വലിച്ചു. അമളി പറ്റിയ വിവരം പുറത്തു പറയാതെ ഡോക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇന്‍സ്‌പെക്ടര്‍ എസ്. നിയാസിന്റെ നേതൃത്വത്തില്‍ പൊലീസ് വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇവരില്‍ നിന്നും ലഭിച്ച സൂചനയാണ് പണം നിക്ഷേപിച്ച ഉത്തരേന്ത്യയിലെ ബാങ്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്നു പ്രതികള്‍ വലയില്‍ കുടുങ്ങിയ സാഹചര്യത്തില്‍ പൊലീസ് രാജസ്ഥാനിലെ ബാങ്ക് ഉദ്യോഗസ്ഥരുമായും പൊലീസുമായും സംസാരിച്ചു പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നും തിരിച്ചുപിടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മുഴുവന്‍ പണവും തിരിച്ചു കിട്ടിയത്. പണം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടി വേണ്ടെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. പൊലീസ് പണം ഡോക്ടര്‍ക്കു തിരികെ നല്‍കി. ഡോക്ടറുടെ ആവശ്യപ്രകാരം പൊലീസ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയില്ല. എനി ഡസ്‌ക്ക് ആപ് ഓണ്‍ലൈന്‍ തട്ടിപ്പിലെ പുതിയ രീതിയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ സൈബര്‍ പൊലീസിലെ എസ്‌ഐ ടി.ബൈജു, ജിതേഷ് കൊല്ലങ്ങോട്ട് എന്നിവരും പങ്കെടുത്തു.2014 ല്‍ ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ടില്‍ നിര്‍മ്മിച്ച ആപ്ലിക്കേഷനാണ് എനി ഡെസ്‌ക്ക് എന്ന ആപ്പ്. ഇത് ഡൗണ്‍ലോഡ് ചെയ്ത ശേഷം ലഭിക്കുന്ന കോഡ് നമ്പര്‍ ഉപയോഗിച്ച് ഉപകരണത്തിലെ എല്ലാ പ്രോഗ്രാമും നാമറിയാതെ മറ്റുള്ളവര്‍ക്കു പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

Recommended Video

cmsvideo
Omicron cluster formed in Pathanamthitta nursing college 76 new cases reported

Kozhikode
English summary
online fraud cheating The doctor lost six and a half lakhs in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X