കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യന് വന്യജീവികളെക്കാൾ വിലയുണ്ടെന്ന് മറക്കണ്ട, രാഹുൽ പ്രഖ്യാപിച്ച പദ്ധതിയെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് ഉമ്മൻചാണ്ടി!

  • By Desk
Google Oneindia Malayalam News

കൂരാച്ചുണ്ട്: കർഷകരുടെ കണ്ണീരൊപ്പാൻ യുപിഎയും യുഡിഎഫും പ്രതിജ്ഞാബദ്ധമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ പര്യടന പരിപാടി കൂരാച്ചുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകർ ഉൾപ്പെടെയുള്ളവർക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുൽ പ്രഖ്യാപിച്ച പദ്ധതിയെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

<strong>ഇനി കുറച്ചു സർഗാത്മക വോട്ടുകളാവാം; എംകെ രാഘവനു വേണ്ടി സാംസ്കാരിക രംഗത്തുള്ളവരുടെ ഒത്തുചേരൽ</strong>ഇനി കുറച്ചു സർഗാത്മക വോട്ടുകളാവാം; എംകെ രാഘവനു വേണ്ടി സാംസ്കാരിക രംഗത്തുള്ളവരുടെ ഒത്തുചേരൽ

കർഷകരും കാർഷികമേഖലയും ശക്തമായാലേ രാജ്യം ശക്തമാവുകയുള്ളൂ. രാജ്യത്ത് ഏറ്റവും പ്രയാസം അനുഭവിക്കുന്നത് കർഷകരാണ്. കഴിഞ്ഞ അഞ്ചുവർഷമായി കർഷകർക്ക് ഒന്നും ലഭിച്ചിട്ടില്ല. ഉൽപാദന ചെലവു പോലും കർഷകർക്ക് ലഭിക്കുന്നില്ല. വില നിർണയത്തിൽപോലും കർഷകർക്ക് സ്ഥാനമില്ലാത്ത സ്ഥിതിയാണ്. മനുഷ്യ ജീവന് വന്യജീവികളുടേതിനേക്കാൾ വിലയുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Oommen Chandy

കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗ സംരക്ഷണ നിയമം ജനങ്ങൾക്ക് എതിരാവരുതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അഞ്ചുവർഷം കൊണ്ട് മോദി സർക്കാർ രാജ്യത്തിന്റെ എല്ലാ നേട്ടവും തകർത്തു. നമ്മുടെ അഭിമാനമായ ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ്. വീണ്ടും മോദി അധികാരത്തിലെത്തിയാൽ രാജ്യത്ത് ഏകാധിപത്യം പൂർണമായി നടപ്പാക്കുന്ന സ്ഥിതിയുണ്ടാവുമെന്നും മതേതരത്വവും ജനാധിപത്യവും സംരക്ഷിപ്പെടണമെങ്കിൽ കോൺഗ്രസ് ആധികാരത്തിൽ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ്അ ധികാരത്തിലെത്തിയ പിണറായി സർക്കാർ എല്ലാം ഇല്ലാതാക്കുകയാണ്. കാർഷിക മൊറോട്ടോറിയത്തിന്റെ ഉത്തരവ് അഞ്ച് ദിവസം വൈകിപ്പിച്ചതോടെ കർഷകർക്ക് ആനുകൂല്യം നഷ്ടമായിരിക്കുകയാണ്. പെരുമാറ്റച്ചട്ട കാലാവധി കഴിയുമ്പോഴേക്കും ഒരുപാട് കർഷകർക്ക് ജീവൻ നഷ്ടപ്പെടും. ആരോഗ്യ ഇൻഷൂറൻ പദ്ധതികളുടെ ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ശക്തമായ വിധിയെഴുത്തുണ്ടാകണം. മാതൃകാ ജനപ്രതിനിധിയാണ് എം.കെ രാഘവൻ.

മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ എം.പി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. യു.ഡി.എഫ് ലോക്സഭാ മണ്ഡലം കമ്മിറ്റി ചെയർമാൻ ഉമ്മർപാണ്ടികശാല അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. പി.എം നിയാസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, യു.സി രാമൻ, നാസർ എസ്റ്റേറ്റ് മുക്ക്, ഒ.കെ അമ്മദ്, അഗസ്റ്റിൻ കാരക്കട, കെ. രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ കിടാവ്, ടി. ഗണേഷ്ബാബു, കെ.കെ നാരായണൻ, സി. വീരാൻകുട്ടി, സി.പി ബഷീർ, ഷുക്കൂർ തയ്യിൽ, ദേവദാസ് കുട്ടമ്പൂർ, എസ്.പി കുഞ്ഞമ്മദ്, എം. ഋഷികേശൻ, വി.എസ് ഹമീദ് എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
Oommen Chandy's speech about UDF election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X