കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതെന്താ, ശബരിമലയിൽ കേറ്റാൻ ആക്റ്റിവിസ്റ്റുകൾ തീർന്നു പോയോ? : ഉമ്മൻചാണ്ടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ ബിജെപി വിരുദ്ധ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശബരിമലയിൽ കയറ്റാൻ ആക്റ്റിവിസ്റ്റുകൾ തീർന്നുപോയതുകൊണ്ടാണോ രണ്ടാഴ്ച മുൻപ് നടതുറന്നപ്പോൾ സർക്കാർ ധാർഷ്ട്യം കാണിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുവണ്ണൂർ അമ്മാംകുളം പറമ്പിൽ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്റെ സൗത്ത് നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

പ്രിയങ്ക യുവ സുന്ദരി..... അവരെ കാണാന്‍ പോകും, ശ്രീധരന്‍പിള്ളയെ തള്ളി സികെ പത്മനാഭന്‍പ്രിയങ്ക യുവ സുന്ദരി..... അവരെ കാണാന്‍ പോകും, ശ്രീധരന്‍പിള്ളയെ തള്ളി സികെ പത്മനാഭന്‍

ബിജെപിക്കെതിരെ ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പു നടത്തുന്ന സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിൽ ഉള്ളത്. ആ പോരാട്ടത്തിനാണ് രാഹുലിന്റെ സ്ഥാനാർഥിത്വം കരുത്തു നൽകുന്നത്. ഇതോടെ കേരളത്തിലെ ഇടതു നേതാക്കൾ സമനില തെറ്റിയപോലെയാണ് പെരുമാറുന്നത്. ശബരിമലയിൽ രണ്ടാഴ്ച മുൻപ് അഞ്ചു ദിവസം നട തുറന്നു. ശാന്തമായിരുന്നു ആ തീർഥാടന കേന്ദ്രം. സർക്കാർ പിടിവാശി ഉപേക്ഷിച്ചതിനാൽ ഒരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല.

oommenchandy-

ശബരിമലയില്‍ വിശ്വാസങ്ങളുടെ ഒപ്പംനിന്ന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഇതു പിന്‍വലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആക്റ്റിവിസ്റ്റുകളെ മലകയറ്റാനായിരുന്നു സര്‍ക്കാരിന് നിര്‍ബന്ധം. ശബരിമലയുടെ മറവില്‍ ബിജെപി സംസ്ഥാനത്തൊന്നാകെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


പ്രധാനമന്ത്രി സ്ഥാനത്തിനു നിരക്കാത്ത പ്രസ്താവനയാണ് നരേന്ദ്രമോദിയുടെത്. വയനാട് ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണെന്നു പറഞ്ഞ് ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നു. 53 ശതമാനം ഹൈന്ദവരുള്ള മണ്ഡലമാണ് വയനാട്. വയനാട് ജില്ല മാത്രമാണെങ്കില്‍ 62 ശതമാനം ഹൈന്ദവരാണ്. എന്നിരിക്കെ വര്‍ഗീയതയ്‌ക്കൊപ്പം അവാസ്തവംകൂടി പ്രചരിപ്പിച്ചാണ് അദ്ദേഹം ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി വര്‍ഗീയത പറയുമ്പോള്‍ കോണ്‍ഗ്രസ് ഈ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചാണു സംസാരിക്കുന്നത്. അടിസ്ഥാന വരുമാന പദ്ധതി അതിലൊന്നാണ്. കാര്‍ഷിക വായ്പ തിരിച്ചടക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉപേക്ഷിക്കുന്നതും രാജ്യത്തെ പാവപ്പെട്ടവരെ സംബന്ധിച്ച് നിര്‍ണായക ചുവടുവെപ്പായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.


സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, കെ.സി അബു, സി.എന്‍ വിജയകൃഷ്ണന്‍, മനോളി ഹാഷിം, സി. അബ്ദു റഹ്മാന്‍, എസ്.വി ഉസ്മാന്‍കോയ, സി.വി ജിതേഷ്, അംശുലാല്‍ പൊന്നാറത്ത്, പ്രസാദ് അമ്പലക്കൊത്ത്, റാഷിദ് നന്മണ്ട, ഹബീബ് ചെറൂപ്പ തുടങ്ങിയവര്‍ സംസാരിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍നിര നേതാക്കള്‍ അണിനിരക്കുന്നത് എംകെ രാഘവന്റെ വിജയത്തിന് വഴിയൊരുക്കുമെന്ന് കരുതുന്നുണ്ടോ? കോഴിക്കോട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Kozhikode
English summary
oommenchandy's response over woman entry in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X