കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്കണവാടി ഹെൽപ്പർ നിയമനം: സെലക്ഷൻ കമ്മിറ്റിയിൽ സിപിഎം നേതാക്കൾ മാത്രം, എതിർപ്പുമായി പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോർപറേഷനിലേക്ക് സ്ഥിരനിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ സിപിഎം നേതാക്കളെ മാത്രം ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം. ഐസിഡിഎസ് അർബൻ ഒന്ന് പ്രോജക്ടിലെ 43 അങ്കണവാടികളിലേക്കുള്ള ഹെൽപ്പർമാരെ നിയമിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. മുൻ കൗൺസിലർമാർകൂടിയായ സിപിഎം നേതാക്കൾ മാത്രമാണ് ഇതിലുൾപ്പെട്ടത്. കാനങ്ങോട്ട് ഹരിദാസൻ, കെ. സീനത്ത്, എം. റിയാസ് എന്നിവരെയാണ് സാമൂഹ്യപ്രവർത്തകരെന്ന പേരിൽ കമ്മിറ്റിയംഗങ്ങളാക്കിയത്.

ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ചഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച

ഇതു സംബന്ധിച്ച അജൻഡ് കഴിഞ്ഞദിവസത്തെ കൗൺസിൽ യോഗത്തിൽ പരിഗണിച്ചിരുന്നു. അജൻഡയെ യുഡിഎഫ്, ബിജെപി കൗൺസിലർമാർ എതിർത്തു. ലക്ഷങ്ങൾ കൈക്കൂലി വാങ്ങാൻ വേണ്ടിയാണ് ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ സെലക#ഷന് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് ഇവർ ആരോപിച്ചു. തുടർന്ന് അജൻഡ വോട്ടിനിട്ട് പാസാക്കി. തീരുമാനത്തെ അനുകൂലിച്ച് 47 ഭരണപക്ഷഅംഗങ്ങളും എതിർത്ത് 21 യുഡിഎഫ്, ബിജെപി അംഗങ്ങളും വോട്ടുചെയ്തു.

cpim-600x338

ക്ഷേമകാര്യ സ്ഥിരം സമിതി ചർച്ച ചെയ്താണ് അംഗങ്ങളെ തീരുമാനിച്ചതെന്ന സ്ഥിരംസമിതി അധ്യക്ഷൻ വിശദീകരിച്ചു. നിലവിൽ 43 ഒഴിവുകളാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎം അനുഭാവികൾക്കും നേതാക്കളുടെ ശുപാർശ ഉള്ളവർക്കും മാത്രമേ ജോലി ലഭിക്കൂവെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയർ ചെയർമാനും ശിശുവികസന പദ്ധതി ഓഫീസർ കൺവവീനറുമായാണ് സെലക്#ഷൻ കമ്മിറ്റി. തദ്ദേശസ്ഥാപന അംഗം, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ, ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, ഐസിഡിഎസ് ജില്ലാതലസെൽ പ്രോഗ്രാം ഓഫീസർമാർ എന്നിവരും കമ്മിറ്റി അംഗങ്ങളാണ്.

Kozhikode
English summary
Opposition against CPM on anganwadi helper appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X