കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിള്ള ഇവിടെക്കിടന്ന് ബഹളം വെക്കാതെ കേന്ദ്രത്തില്‍പ്പോയി നിയമമുണ്ടാക്ക്: ചെന്നിത്തല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായിക്കണ്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവരുവാന്‍ കേന്ദ്രഗവണ്‍മെന്റ് ശ്രമിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സുപ്രീം കോടതിയില്‍ ഭരണഘടനയുടെ 26 (ബി) ഉദ്ധരിച്ചിട്ടുണ്ട്. സുപ്രിം കോടതി റിവ്യൂ ഹരജി തള്ളിക്കളയുന്ന ഒരു സാഹചര്യമുണ്ടായാല്‍ വീണ്ടും സര്‍ക്കാരിന് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടിവരും. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് വേണ്ടി ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള കേരളത്തില്‍ക്കിടന്ന് ബഹളം വെയ്ക്കാതെ ഇതിനുവേണ്ടി മുന്‍കൈ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

<br><strong>ശബരിമല താൽക്കാലിക ഇടത്താവളം ശശികല ഉദ്ഘാടനം ചെയ്തു, നടപടി വിവാദത്തിൽ</strong>
ശബരിമല താൽക്കാലിക ഇടത്താവളം ശശികല ഉദ്ഘാടനം ചെയ്തു, നടപടി വിവാദത്തിൽ


ശശികല ടീച്ചര്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനല്ല പോയത്. പ്രശ്‌നമുണ്ടാക്കാനാണ്. അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ അവരെ വലിയ ആളാക്കുകയായിരുന്നു. ഇത്തരം നടപടികളിലൂടെ ബി.ജെ.പിക്ക് ആളിനെ കൊണ്ടുകൊടുക്കുന്ന പണിയാണ് പിണറായി വിജയനും സി.പി.എമ്മും ചെയ്യുന്നത്. ശബരിമലയില്‍ പോലീസ് രാജ് ആണ് നടക്കുന്നത്. അതേസമയം, ആര്‍.എസ്.എസ്-ബി.ജെ.പി സംഘ് പരിവാര്‍ ശക്തികള്‍ സാമൂഹ്യവിരുദ്ധരുടെ താളവമാക്കി അവിടെ മാറ്റുവാനാണ് ശ്രമിക്കുന്നത്.

chennithala3-1

സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ നടപടികളാണ് ശബരിമല വിഷയം വഷളാക്കിയത്. കേരളത്തില്‍ ഇതുവരെവന്ന സുപ്രീംകോടതി വിധികളെല്ലാം നടപ്പിലാക്കുവാന്‍ കാണിക്കാത്ത താല്‍പര്യം ശബരിമല വിഷയത്തില്‍ മാത്രം കാണിക്കുതെന്താണ്? എത്രയും പെട്ടെന്ന് ഈ വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി പോലും ആവശ്യപ്പെട്ടിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നെങ്കില്‍ ഈ വിഷയം നേരത്തെ തീര്‍ക്കാമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.


മന്ത്രി കെ.ടി.ജലീലിന്റെ അഴിമതി ബോധ്യപ്പെട്ടതിനാലാണ് മുഖ്യമന്ത്രി മറുപടി പോലും പറയാതെ ഒഴിഞ്ഞുമാറുന്നത്. 19 ന് എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് യോഗം ജലീല്‍ വിഷയത്തിലെ തുടര്‍ പ്രക്ഷോഭങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

Kozhikode
English summary
Opposition leader ramesh chennithala's response to sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X