കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴ്‌സിന് അംഗീകാരമില്ല: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അംഗീകാരമില്ലാത്ത പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് നടത്തി കബളിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഫറോക്കിലാണ് സംഭവം. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ആപ്‌ടെക് ടീച്ചേഴ്‌സ് ട്രെയിനിംഗ് കാമ്പസ് ഉടമ പുളിക്കല്‍ വലിയപറമ്പ് ഒറ്റപ്പിലാക്കല്‍ ഷെരീഫ് (41) നെയാണ് അറസ്റ്റുചെയ്തത്. കേന്ദ്രസര്‍ക്കരിന്റെ അംഗീകാരമുള്ള കോഴ്‌സ് ആണെന്നു തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നടത്തുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

മന്ത്രി പദവി രാജിവെച്ച സിദ്ദു കോണ്‍ഗ്രസ് വിടുമോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി താരം, ബിഗ് നോമന്ത്രി പദവി രാജിവെച്ച സിദ്ദു കോണ്‍ഗ്രസ് വിടുമോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി താരം, ബിഗ് നോ

പതിനായിരം മുതല്‍ ഇരുപതിനായിരം വരെ രൂപ ഫീസായി വാങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ജോലി ആവശ്യാര്‍ത്ഥം ഹാജരാക്കിയപ്പോഴാണ് കോഴ്‌സ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നു വ്യക്തമായത്. ജോലി ലഭിക്കാതെ വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കി. ഇതു കൂടാതെ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചു. അംഗീകാരമില്ലാത്ത കോഴ്‌സ് ആണെന്ന് അറിഞ്ഞതോടെ നിലവിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോലീസെത്തി പ്രാഥമിക പരിശോധന നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്നു വ്യക്തമായതെടെ ഉടമയ ക്സ്റ്റഡിയിലെടുത്തു. സ്ഥാപനം സീല്‍ ചെയ്തു. വഞ്ചനാക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം സ്ഥാപനത്തിനു സ്റ്റെഡ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്നും വിദ്യാര്‍ഥികള്‍ക്കു സ്റ്റെഡിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നുമാണ് ഉടമ പറയുന്നത്.

arrested1-156

പ്രീ പ്രൈമറി അധ്യാപക പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവയ്ക്കും അംഗീകാരം ഇല്ലെന്നതാണ് വസ്തുത. ഇക്കാര്യം പരിശോധിക്കാനോ ഉറപ്പാക്കാനൊ സംവിധാനങ്ങളി്‌ല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പണവും സമയവും നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് പലരും പരാതിയുമായെത്തുന്നത്. പരാതികള്‍ പിന്നീട് ഒത്തുതീര്‍പ്പാകാറാണ് പതിവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Kozhikode
English summary
Owner of education institution arrested in Kozhikkode regarding accreditation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X