കോഴിക്കോട് മെഡിക്കൽ കോളേജില്‍ സ്ഥാപിച്ച 13 കിലോ ലിറ്റർ ഓക്സിജൻ ടാങ്ക് കമ്മീഷൻ ചെയ്തു
കോഴിക്കോട്; കോഴിക്കോട് മെഡിക്കൽ കോളേജ് പിഎംഎസ്വൈ കോവിഡ് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച 13 കിലോ ലിറ്റർ ഓക്സിജൻ ടാങ്ക് കമ്മീഷൻ ചെയ്തു. ടാങ്ക് കമ്മീഷൻ ചെയ്യുക വഴി മെഡിക്കൽ കോളേജ് പി.എം.എസ്.വൈ ആശുപത്രിയിലെ 400 ബെഡുകളിലേക്ക് മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കാൻ സാധിക്കും. യുദ്ധകാലാടിസ്ഥാനത്തിൽ 7 ദിവസം കൊണ്ടാണ് 13000 ലിറ്റർ സംഭരണ ശേഷിയുള്ള ഓക്സിജൻ ടാങ്ക് നമ്മൾ സ്ഥാപിച്ചത്.
കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് പുതുതായി തയ്യാറാക്കിയ പി എം എസ് എസ് വൈ ബ്ലോക്കിൽ ഓക്സിജൻ ലഭ്യത പര്യാപ്തമാവാത്ത സാഹചര്യം ഉണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശ്രമം നടത്തിയത്. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി സാധ്യമായ വേഗത്തിൽ ഓക്സിജൻ ലഭ്യമാക്കാനാണ് ശ്രമം. ഇതോടെ ജില്ലയിൽ ഓക്സിജൻ ലഭ്യത മൂലമുണ്ടായേക്കാവുന്ന പ്രയാസങ്ങൾ ഒരു പരിധി വരെ മറികടക്കാനാവുമെന്നാണ് പ്രത്യാശയെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.

Recommended Video
ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
അതേസമയം, ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് വരുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ രോഗവ്യാപനം കുറയുന്ന പ്രവണതയാണുള്ളത്. മെയ് 9 ന് അവസാനിച്ച ആഴ്ചയിൽ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കഴിഞ്ഞ ആഴ്ച 25.5 ആയി കുറഞ്ഞു. മാർച്ച് 14 മുതലാണ് രണ്ടാം ഘട്ടത്തിൽ കോവിഡ് വ്യാപനം ശക്തിപ്രാപിച്ചത്. 4.47 ആയിരുന്നു അന്നത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായി. ഇന്നത്തെ കണക്കിന് പുറമെയാണിത്.
നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications