കോഴിക്കോട് എല്‍ഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് സഖാവ് പി ദിവാകരന്‍
കോഴിക്കോട്: എല്‍ഡിഎഫ് വമ്പിച്ച് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ 63ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ദിവാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍ഡിഎഫ് മുന്നണ് മുന്നിലാണെന്നും ജനങ്ങളുടെ പ്രതികരണം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Recommended Video


കൊവിഡ് കാലത്ത തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പരിമതികളുണ്ട്. മുന്‍ കാലങ്ങളില്‍ വീടിനകത്ത് കയറി എല്ലാ അംഗങ്ങളെയും നേരിട്ട് കണ്ട് സൗഹൃദം പങ്കുവച്ച് വോട്ട് ചോദിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തികച്ചും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെയ്യാനുള്ളതും ചെയ്തിരിക്കുന്ന കാര്യവും കൃത്യമായി പ്രകടന പത്രികയില്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന് കോഴിക്കോട് നഗരം ലോകത്ത് വളര്‍ന്നുവരുന്ന നഗരങ്ങളില്‍ 15ാം സ്ഥാനത്താണ്. ഇനി വളര്‍ന്ന നഗരമായി മാറാന്‍ നമുക്ക് കഴിയും. കാരണം ഒരുപാട് പദ്ധതികള്‍ കോഴിക്കോട് നഗരത്തില്‍ നടപ്പാക്കാനുണ്ട്. ഇന്ന നഗരത്തില്‍ എവിടെ പോയാലും കുടുവെള്ള പ്രശ്‌നത്തെ കുറിച്ച് ആക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications