കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്... രാഹുലും സീതാറാം യെച്ചൂരിയും ദില്ലിയിൽ ഉടമ്പടി ഉണ്ടാക്കി??

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സീതാറാം യെച്ചൂരിയും രാഹുല്‍ഗാന്ധിയും ദില്ലിയിൽ വെച്ചുണ്ടാക്കിയ ഉടമ്പടിയുടെ ഫലമാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. വയനാട്ടില്‍ സി പി എമ്മിന്റെ വോട്ടുകൂടി രാഹുലിന് ലഭിക്കാനാണ് സാധ്യത.

യുപിയില്‍ പ്രിയങ്ക എക്‌സ് ഫാക്ടറാകും..... മായാവതിയുടെ വോട്ടുബാങ്ക് പ്രിയങ്ക ഇഫക്ടില്‍ പൊളിയുംയുപിയില്‍ പ്രിയങ്ക എക്‌സ് ഫാക്ടറാകും..... മായാവതിയുടെ വോട്ടുബാങ്ക് പ്രിയങ്ക ഇഫക്ടില്‍ പൊളിയും

ഇതിന്റെ ഭാഗമാണ് പൊന്നാനിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ തന്റെ പ്രസംഗത്തിനിടക്ക് രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരണമെന്നാവശ്യപ്പെട്ടത്- കൂടാതെ പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സി പി എമ്മുകാരെക്കുറിച്ച് കേരള സന്ദര്‍ശനത്തിനിടക്ക് എന്തെങ്കിലും കാര്യമായി പറയാന്‍ രാഹുല്‍ തയ്യാറായിട്ടില്ല - അദ്ദേഹം പറഞ്ഞു.

 രാഹുലിന് പരാജയ ഭീതിയെന്ന്

രാഹുലിന് പരാജയ ഭീതിയെന്ന്

രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ പരാജയഭീതിയാണ് വയനാടിനെക്കുറിച്ച് ആലോചിക്കാനവസരം വന്നത്. ഇന്ദിരാഗാന്ധി ഇതിന് മുമ്പ് ചിക്മംഗ്ലൂരില്‍ മത്സരിച്ചപ്പോള്‍ അത് ധാര്‍മികച്യുതിയാണെന്ന് പറഞ്ഞ് പ്രതിഷേധിച്ച എ കെ ആന്റണി രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിനെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു.

 അവസ്ഥ പരിതാപകരം!

അവസ്ഥ പരിതാപകരം!

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അവര്‍ പ്രചാരണം തുടങ്ങിയ ശേഷം മാറ്റിക്കളിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. ദേശീയ പാര്‍ട്ടിയുടെ പരിതാപകരമായ അവസ്ഥയാണിത് സൂചിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ മത്സരിക്കുന്ന കെ സുരേന്ദ്രന്‍ ജനസമ്മിതിയുള്ള സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിന്റെ പേര് കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് പട്ടികയിലില്ലായിരുന്നു. താന്‍ ഇടപെട്ടാണ് പേര് കൂട്ടിച്ചേര്‍ത്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

 കോൺഗ്രസിന്റെ ഗതികേട്

കോൺഗ്രസിന്റെ ഗതികേട്

കോൺഗ്രസ് അദ്ധ്യക്ഷൻ വയനാട്ടിൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായുള്ള വാർത്തകൾ യഥാർത്ഥത്തിൽ കോൺഗ്രസിന്റെ ഗതികേടാണ് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനി അമേഠിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ പരാജയ ഭീതിയിലായ രാഹുൽ വയനാട് മണ്ഡലത്തിൽ താൻ നിൽക്കാമെന്ന് കെ.പി.സി.സി യോട് അങ്ങോട്ട് പറഞ്ഞിരിക്കാനാണ് സാദ്ധ്യത.

രാഹുലിന്റെ നാണക്കേട് ഒഴിവാക്കാൻ

രാഹുലിന്റെ നാണക്കേട് ഒഴിവാക്കാൻ

വയനാട്ടിൽ മത്സരിക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭ്യർത്ഥിക്കുന്നത് സത്യത്തിൽ രാഹുലിന്റെ നാണക്കേട് ഒഴിവാക്കാനാണ്. ഇതും രാഹുലിന്റെ നിർദ്ദേശമനുസരിച്ചാകാനേ തരമുള്ളു. എന്തായാലും രാഹുലിന്റെ കരങ്ങൾക്ക് ശക്തി പകരാൻ തന്നെ ജയിപ്പിക്കണമെന്ന് ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥി പോലും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ എൽ.ഡി.എഫ് വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Kozhikode
English summary
p sreedharan pillai about rahul gandhi's candidature in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X