ബാലൻ അമ്പാടി ട്രസ്റ്റ് പ്രഥമ പുരസ്കാരം പി വിജയൻ ഐ പി എസിന്: അവാര്‍ഡ് ദാനം ഡിസംബര്‍ 16ന് കോഴിക്കോട്!
കോഴിക്കോട്: പ്രവാസജീവിതത്തിന് ശേഷം ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ രൂപീകരിച്ച ബാലൻ അമ്പാടിയുടെ പേരിലുള്ള ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം സംസ്ഥാന പോലീസ് ഹെഡ്ക്വോർട്ടേഴ്സ് ഐ ജി പി. വിജയൻ ഐ പി എസിന്. രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ മാസം 16 ന് വൈകുന്നേരം 3 മണിക്ക് നന്തിബസാറിലെ അമ്പാടികോംപ്ലക്സിൽ വച്ച് പുരസ്കാര ദാനച്ചടങ്ങ് നടക്കും. കെ. ദാസൻ എം എൽ എ അവാർഡ് സമ്മാനിക്കും. പ്രശസ്തി പത്രം പി എസ് സി അംഗം ടി ടി ഇസ്മയിൽ സമർപ്പിക്കും. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പാട്ടേരി അദ്ധ്യക്ഷയാകും. ഓഫീസ് ഉദ്ഘാടനം ആറ്റക്കോയ തങ്ങൾ നിർവ്വഹിക്കും.

ഇതോടനുബന്ധിച്ച് മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ് വിതരണവും നടക്കും. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി എം പി ജയരാജ്, കോഴിക്കോട് സിറ്റി അസി. കമ്മിഷണർ സുദർശൻ, പ്രവാസി കൗൺസിൽ ചെയർമാൻ പി എ ഹംസ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ബാലൻ അമ്പാടി, ജൂറി അംഗം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, എ അസീസ് മാസ്റ്റർ, മുരളികൃഷ്ണൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications