കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലൻ അമ്പാടി ട്രസ്റ്റ് പ്രഥമ പുരസ്കാരം പി വിജയൻ ഐ പി എസിന്: അവാര്‍ഡ് ദാനം ഡിസംബര്‍ 16ന് കോഴിക്കോട്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രവാസജീവിതത്തിന് ശേഷം ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ രൂപീകരിച്ച ബാലൻ അമ്പാടിയുടെ പേരിലുള്ള ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം സംസ്ഥാന പോലീസ് ഹെഡ്ക്വോർട്ടേഴ്സ് ഐ ജി പി. വിജയൻ ഐ പി എസിന്. രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

<strong> ശബരിമല ഭക്തരുടെ വരവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുന്നു: കെ മുരളീധരന്‍</strong> ശബരിമല ഭക്തരുടെ വരവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുന്നു: കെ മുരളീധരന്‍

ഈ മാസം 16 ന് വൈകുന്നേരം 3 മണിക്ക് നന്തിബസാറിലെ അമ്പാടികോംപ്ലക്സിൽ വച്ച് പുരസ്കാര ദാനച്ചടങ്ങ് നടക്കും. കെ. ദാസൻ എം എൽ എ അവാർഡ് സമ്മാനിക്കും. പ്രശസ്തി പത്രം പി എസ് സി അംഗം ടി ടി ഇസ്മയിൽ സമർപ്പിക്കും. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പാട്ടേരി അദ്ധ്യക്ഷയാകും. ഓഫീസ് ഉദ്ഘാടനം ആറ്റക്കോയ തങ്ങൾ നിർവ്വഹിക്കും.

balanambaditrustaward-15

ഇതോടനുബന്ധിച്ച് മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ് വിതരണവും നടക്കും. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി എം പി ജയരാജ്, കോഴിക്കോട് സിറ്റി അസി. കമ്മിഷണർ സുദർശൻ, പ്രവാസി കൗൺസിൽ ചെയർമാൻ പി എ ഹംസ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ബാലൻ അമ്പാടി, ജൂറി അംഗം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, എ അസീസ് മാസ്റ്റർ, മുരളികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Kozhikode
English summary
p vijayan IPS bags Balan ambadi trust award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X