കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിധിന്‍ ഇനിയില്ലെന്ന് ആതിരയെ അറിയിച്ചത് ഡോ: ഗീത; പ്രസവ ശസ്ത്രക്രിയയേക്കാള്‍ സങ്കീര്‍ണ്ണമെന്ന്

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിധിനിന്റെ മരണം കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. കൊറോണവൈറസ് പ്രതിസന്ധിക്കിടെ ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ആതിരയും നിധിനും നമുക്കിയടയിലേക്കെത്തുന്നത്. ഇതിന്റെ ഫലമായി ആദ്യവിമാനത്തില്‍ തന്നെ ആതിര നാട്ടിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു നിധിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയെത്തുന്നത്. ഇത് ആതിരയെ അറിയിക്കുകയെന്നത് വലിയൊരു ചുമതലയായിരുന്നു. ആതിരെയെ ചികിത്സിച്ച ഡോ: ഗീതയായിരുന്നു ഇകാര്യം ആതിരടെ അറിയിച്ചത്.

ശസ്ത്രക്രിയയേക്കാള്‍ സങ്കീര്‍ണ്ണം

ശസ്ത്രക്രിയയേക്കാള്‍ സങ്കീര്‍ണ്ണം

പ്രസവത്തിനായി തിങ്കളാഴ്ച്ചയായിരുന്നു ആതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിധിനിന് എന്തോ ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് ചൂണ്ടികാട്ടിയതിനെ തുടര്‍ന്നായിരുന്നു ആതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവ ശേഷം ആതിരയെ നിധിനിന്റെ വിയോഗ വാര്‍ത്ത അറിയിക്കുകയെന്നത് സങ്കീര്‍ണമായ പ്രസവ ശസ്ത്രക്രിയയേക്കാള്‍ അതിസങ്കീര്‍ണമായ ജോലിയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.

ഡോക്ടര്‍ക്ക് നേരത്തെ അറിയാം

ഡോക്ടര്‍ക്ക് നേരത്തെ അറിയാം

നിധിനിന് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോഴെ ആതിര അല്‍പ്പം ക്ഷീണിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നത് മുതല്‍ ആതിര ഡോ: ഗീതയുടെ അടുത്താണ് ചികിത്സ തേടുന്നത്. അതുകൊണ്ട് തന്നെ ആതിരയെകുറിച്ച് ഡോക്ടര്‍ക്ക് നന്നായി അറിയാം.

ആശുപത്രിയില്‍

ആശുപത്രിയില്‍

അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ആതിരക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ചൊവ്വാഴ്ച്ച രാവിലെയോടെ ഹൃദയത്തുടിപ്പില്‍ അല്‍പ്പം വ്യത്യാസം കണ്ട് തുടങ്ങിയതോടെ അമ്മയേയും കുഞ്ഞിനേയും രക്ഷിക്കുന്നതിനായി സിസേറിയന്‍ നടത്തുകയായിരുന്നു.

സമ്മതമെടുക്കേണ്ടതുണ്ട്

സമ്മതമെടുക്കേണ്ടതുണ്ട്

സിസേറിയന്‍ നടത്തുന്നതിനായി ഭര്‍ത്താവിന്റെ സമ്മതമെടുക്കേണ്ടതുണ്ട്. പക്ഷെ നിധിനിന് വയ്യായെന്നും ഇപ്പോള്‍ വിളിക്കേണ്ടതില്ല.ഞങ്ങള്‍ എല്ലാം സംസാരിച്ചിട്ടുണ്ടെന്നും ആതിരയെ ബന്ധുക്കള്‍ പറഞ്ഞ് മനസിലാക്കുകയായിരുന്നു. അപ്പോഴും നിധിനിന്റെ മരണം ആതിരക്കറിയില്ലായിരുന്നു.

സിസേറിയന് ശേഷം

സിസേറിയന് ശേഷം

ചൊവ്വാഴ്ച്ച സിസേറിയന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് നിധിനിന്റെ ആരോഗ്യ നില അല്‍പ്പം സീരിയസ് ആണെന്ന് ആതിരയെ അറിയിക്കുന്നത്. അപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എല്ലാവരേയും നോക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച്ച രാവിലെ നിധിന്‍ വെന്റിലേറ്ററിലാണെന്ന് അറിഞ്ഞപ്പോള്‍ ആതിരയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഡോക്ടര്‍ കാര്യങ്ങള്‍ അറിയിച്ചു

ഡോക്ടര്‍ കാര്യങ്ങള്‍ അറിയിച്ചു

ആസമയത്ത് ആതിരക്ക് കാര്യങ്ങള്‍ എന്തൊക്കെയോ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് എല്ലാം തുറന്ന് പറയാന്‍ തന്നെ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. ഡോ: ഗീതയുടെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ റൂമിലെത്തി. നിധിന്‍ ഇനിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ ആതിരയുടെ എല്ലാ നിയന്ത്രണങ്ങളും വിട്ട് പോയി. ആതിര ഡോക്ടര്‍ ഗീതയെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു.

അവസാനമായി കാണാന്‍

അവസാനമായി കാണാന്‍

ഒടുവില്‍ നിധിനിനെ അവസാനമായി കാണാന്‍ ആതിരയെ വീല്‍ചെയറില്‍ എത്തിക്കുമ്പോഴും ഡോക്ടര്‍ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച്ച
10:50 ഓടെയാണ് നിധിനിന്റെ മൃതദേഹം ആശുപത്രിയിലെത്തിയത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിയിച്ചായിരുന്നു ആതിരയും ബന്ധുക്കളും എത്തിയത്. മൂന്ന് മിനിറ്റ് കാണിച്ചതിന് ശേഷം മൃതദേഹം തിരികെ പേരാമ്പ്രയിലുള്ള നിധിന്റെ വീട്ടിലേക്ക്

മറ്റൊരാള്‍ക്ക് ടിക്കറ്റ് നല്‍കി

മറ്റൊരാള്‍ക്ക് ടിക്കറ്റ് നല്‍കി

അന്ന് ആതിരയോടൊപ്പം തന്നെ നാട്ടിലെത്താന്‍ നിധിനും ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ തന്നേക്കാള്‍ അത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. ജൂലൈ ആദ്യവാരമണ് പ്രസവ തിയ്യതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിന് മുന്‍പ് തന്നെ പ്രസവ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Recommended Video

cmsvideo
നിതിന്‌ വീട്ടുവളപ്പിൽ അന്ത്യവിശ്രമം; കണ്ണീരിൽ കുതിർന്ന യാത്രമൊഴി

Kozhikode
English summary
Painful Experience of doctor Geetha who informs athira about her husband nithin's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X