സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തവർ ദേശസ്നേഹികളുടെ വേഷം കെട്ടുന്നു: മഹേഷ് കക്കത്ത്
കോഴിക്കോട്: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആർ.എസ്.എസ് ഇപ്പോൾ ദേശസ്നേഹികളുടെ മേലങ്കി അണിയുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി പറഞ്ഞു സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആർഎസ്സ് എസ്സിനെ എവിടെയും കാണാൻ കഴിയില്ല. ബ്രിട്ടീഷുകാരന്റെ വിഭജനവാദത്തിന് പിന്തുണ നൽകിയവർ സമരത്തിന്റെ മുന്നണിയിൽ നിന്ന പുരോഗമന പ്രസ്ഥാനങ്ങളെ ദേശവിരുദ്ധരാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. അടിമത്തമല്ല സ്വാതന്ത്ര്യം പോരാട്ടമാണ് ജീവിതം എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ്: പതിനഞ്ചിന് AIYF നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമര സാക്ഷ്യം പരിപാടിയുടെ പ്രചരണാർത്ഥം എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാതല പ്രചരണ ജാഥ ബേപ്പൂർ മണ്ഡലത്തിലെ ചാലിയത്ത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഹേഷ് കക്കത്ത്. എ.ഐ.വൈ.എഫ് ബേപ്പൂർ മണ്ഡലം സെക്രട്ടറി എം.കെ. പ്രജോഷ് അധ്യക്ഷത വഹിച്ചു.
എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി.ഗവാസ്, എൻ.എം ബിജു, ശ്രീജിത്ത് മുടപ്പിലായി, അഡ്വ.കെ.പി ബിനൂപ്, പിലാക്കാട്ട് ഷൺമുഖൻ, ബാബുരാജ് നരിക്കുനി,റിയാസ് അഹമ്മദ്, മുരളി മുണ്ടേങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് ആറ് മുതൽ പത്തുവരെ അഞ്ച് ദിവസം ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. ആഗസ്ത് 10 ന് ജാഥ കറ്റ്യാടി മണ്ഡലത്തിലെ പള്ളിയത്ത് സമാപിക്കും.

എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് എൻ.എം ബിജു ലീഡറും ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഡയറക്ടറും അഡ്വ: കെ.പി.ബിനൂപ് ഉപ ലീഡറുമാണ്. ഇന്ന് രാവിലെ രാമനാട്ടുകരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം പറമ്പിൽ ബസാറിൽ സമാപിക്കും.












Click it and Unblock the Notifications