കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി: എസ്ഡിപിഐക്കെതിരെ സംശയവുമായി സമസ്ത നേതാവ്, ആ മൊഴി കൊടുപ്പിച്ചതാര്

Google Oneindia Malayalam News

കോഴിക്കോട്: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസില്‍ എസ്ഡിപിഐക്കെതിരെ സംശയങ്ങള്‍ പ്രകടിപ്പിച്ച് സമസ്ത സുന്നി ഇ.കെ വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കേസില്‍ ഇടപെട്ട എസ്‍ഡിപിഐ നേതൃത്വത്തിനെതിരെ അദ്ദേഹം ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. കേസില്‍ പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ തിയതിയടക്കമുള്ള വിവരങ്ങള്‍ ഇരയായ പെണ്‍കുട്ടി നല്‍കേണ്ടതില്ല എന്നിരിക്കെ, ആരാണ് കുട്ടിയോട് പ്രതി സ്‌കൂളിലില്ലാത്ത തിയതികളും സമയങ്ങളും വളരെ വ്യക്തമാക്കി പറയിപ്പിച്ചതെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.

പാലത്തായി കേസ് തന്നെ

പാലത്തായി കേസ് തന്നെ

കേസിൽ പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ, തന്നെ ഇന്നയാൾ പീഡിപ്പിച്ചുവെന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴി നൽകിയാൽ മാത്രം മതി. തിയ്യതിയോ സ്ഥലമോ സമയമോ ഒന്നും സ്പഷ്ടമാക്കി പറഞ്ഞു കൊടുക്കണമെന്നില്ല. അങ്ങിനെ പറയുകയാണെങ്കിൽ കൃത്യത ഉറപ്പ് വരുത്തിയില്ലെങ്കിൽ പ്രതിക്ക് അനുകൂല ഘടകമായി തീരുകയും ചെയ്യും.

ബിജെപി നേതാവാണ്

ബിജെപി നേതാവാണ്

കേസെടുത്തെങ്കിലും പോലീസിന്റെ നിസ്സംഗത തുടക്കം മുതലേ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. എന്നാൽ അവരും ഒളിച്ചു കളിക്കുന്നുവെന്ന് ആരോപണം ഉയർന്നു.
പ്രതി ബി.ജെ.പി നേതാവാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടപെടൽ സ്വാഭാവികം. അപ്പോൾ സാധാരണ കേസിനപ്പുറം പ്രതി രക്ഷപ്പെടാതിരിക്കാനുള്ള ശക്തമായ ജാഗ്രതയും ആവശ്യമാണ്.

ചെറിയ വീഴ്ച പോലും

ചെറിയ വീഴ്ച പോലും

പോലീസിനെ കുറിച്ച് പറഞ്ഞു കേൾക്കുന്ന പരാതിയും പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടി ഉണ്ടായേക്കാവുന്ന ഇടപെടലും ഒരുമിക്കുമ്പോൾ കേസ് നടപടിക്രമങ്ങളിലെ ചെറിയ വീഴ്ച പോലും പ്രതിക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെടും.

Recommended Video

cmsvideo
കണ്ണൂർ ആടാംപാറയിൽ വ്യാപക കാട്ടാന ശല്യം; വനപാലകരെ തടഞ്ഞു വെച്ച് നാട്ടുകാര്‍
എസ് ഡി പി ഐ

എസ് ഡി പി ഐ

കേസ് ഒതുക്കി തീർക്കാതിരിക്കാൻ നേരിട്ട് ഡി വൈ എസ് പി യെ കണ്ട് പരാതി നൽകുന്നതിന് വേണ്ടതെല്ലാം ചെയ്തെന്ന് അവകാശപ്പെടുന്ന എസ് ഡി പി ഐ ക്ക് പ്രതി ബി.ജെ.പിക്കാരനാണെന്ന് തുടക്കം മുതലേ അറിയുകയും ചെയ്യും.

ഫെയ്സ് ബുക്ക് ലൈവിലൂടെ

ഫെയ്സ് ബുക്ക് ലൈവിലൂടെ

പരാതി തയ്യാറാക്കിയതും പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴി കൊടുപ്പിച്ചതും തുടങ്ങി വേണ്ടതെല്ലാം തങ്ങൾ തന്നെ ചെയ്തതായും മണ്ഡലം പ്രസിഡന്റ് ഫെയ്സ് ബുക്ക് ലൈവിലൂടെ അവകാശപ്പെടുകയും ചെയ്തിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ പ്രതി തന്നെ കാണാൻ താത്പര്യം പ്രകടിപ്പിച്ചെന്നും ചർച്ച നടത്തിയെന്നും മണ്ഡലം പ്രസിഡന്റ് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. https://m.facebook.com/story.php?story_fbid=1271025009760603&id=100005593480574

ആർക്ക് വേണ്ടി ?

ആർക്ക് വേണ്ടി ?

ഒരു ചോദ്യം മാത്രം;
പ്രതി സ്ക്കൂളിലില്ലാത്ത മൂന്ന് തിയ്യതികളും സമയങ്ങളും വളരെ വ്യക്തമാക്കി, ആ ദിവസങ്ങളിൽ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്ട്രേറ്റിന്റെ മുമ്പാകെ മൊഴി കൊടുപ്പിച്ചതാര് ? ആർക്ക് വേണ്ടി ?

 പാലത്തായി: ഐ ജി ശ്രീജിത്തിന്‍റേതെന്ന പേരിലെ ശബ്ദ സന്ദേശം വ്യാജം, ചോദ്യങ്ങളുമായി നജീബ് കാന്തപുരം പാലത്തായി: ഐ ജി ശ്രീജിത്തിന്‍റേതെന്ന പേരിലെ ശബ്ദ സന്ദേശം വ്യാജം, ചോദ്യങ്ങളുമായി നജീബ് കാന്തപുരം

Kozhikode
English summary
Palathai Rape Case: sathar panthalloor against sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X