കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അംബേദ്കർ ഗ്രാമവികസന പദ്ധതി; പാലയാട് പട്ടികജാതി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു

  • By Desk
Google Oneindia Malayalam News

വടകര : അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലയാട് പട്ടികജാതി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ ശ്രമഫലമായാണ് കോളനിയെ പദ്ധതിയില്‍ പെടുത്തിയത്. പദ്ധതി നടപ്പിലാവുന്നതോടെ കോളനിയുടെ മുഖച്ഛായ മാറുമെന്ന് എം.എല്‍.എ പറഞ്ഞു. ഭവന പുനരുദ്ധാരണം കക്കൂസ് നിര്‍മ്മാണം, കുടിവള്ള സംഭരണികള്‍, റോഡുകള്‍ നടപ്പാതകളും നിര്‍മ്മിക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം വിനിയോഗിക്കുക.

palayad

മണിയൂര്‍ പാലയാട് പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ സമിതി രൂപീകരണ യോഗം പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ഗുണഭോക്തൃ സമിതി രൂപീകരണ യോഗം പാറക്കല്‍ അബ്ദുല്ല എംഎല്‍ എ ഉദ്ഘാടനം ചെയ്തു. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയപ്രഭ അധ്യക്ഷത വഹിച്ചു. പട്ടിക ജാതി വികസന ഓഫീസര്‍ അരുണ്‍ ജോതി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു കുഴിക്കണ്ടി, നിര്‍മിതി പ്രൊജക്റ്റ് മാനേജര്‍ കെ മനോജ്, എന്‍.എന്‍ രവീന്ദ്രന്‍, ഇ നാരായണന്‍ മാസ്റ്റര്‍, ടി അമ്മത്, ടി കുഞ്ഞിരാമന്‍, കെ.പി ബാലകൃഷ്ണന്‍, കെ.പി ബാബു, വി.പി ബാലന്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ സത്യന്‍ മാസ്റ്റര്‍ സ്വാഗതവും എസ്.സി പ്രമോട്ടര്‍ വിജിത നന്ദിയും പറഞ്ഞു.

Kozhikode
English summary
one crore granted for the development of palayad colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X