Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിക്ക് അനുമതിയില്ല; തടയാമെങ്കില്‍ തടഞ്ഞോ എന്ന് ഡിസിസി, പോര് കനത്തു

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. മുസ്ലിം ലീഗ്, സമസ്ത, സിപിഎം തുടങ്ങിയവരെല്ലാം റാലി നടത്തിയ പിന്നാലെയാണ് കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ചത്. അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഈ മാസം 23നാണ് കോണ്‍ഗ്രസ് കോഴിക്കോട് കടപ്പുറത്ത് റാലി നിശ്ചയിച്ചത്. നേരത്തെ അനുകൂല നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അനുമതി തേടി പണമടയ്ക്കാന്‍ പോയപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് പറഞ്ഞുവത്രെ. ഇതോടെ കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.

congress-flag

തടയാമെങ്കില്‍ തടഞ്ഞോ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ ഇടപെടലാണ് അനുമതി നല്‍കാതിരിക്കാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടിയുണ്ടെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതെന്നും നേരത്തെ ഇക്കാര്യം അറിയാമായിരുന്നില്ലേ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.

റാലി നടത്താന്‍ തീരുമാനിച്ച വേളയില്‍ തന്നെ കോണ്‍ഗ്രസ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഏറ്റവും ഒടുവില്‍ ഇന്ന് രാവിലെ അനുമതിക്കായുള്ള പണമടയ്ക്കാന്‍ പോയപ്പോഴാണ് മറിച്ച് സംസാരിച്ചതെന്ന് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. എന്തുവന്നാലും റാലി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

25ന് നവകേരള സദസ് നടക്കുന്നുണ്ടെന്നും മുന്നൊരുക്കം വേണ്ടതിനാല്‍ കടപ്പുറത്ത് റാലിക്ക് അനുമതി നല്‍കാനാകില്ലെന്നും കളക്ടര്‍ അറിയിച്ചുവെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് തന്നെ റാലി നടത്തും. പലസ്തീനികള്‍ക്കൊപ്പമാണ് എന്ന് പറയുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണിത്. പിണറായി വിജയന്റെ പോലീസ് തടയട്ടെ എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ റാലി നടത്തിയാലുള്ള നിയമ നടപടികളെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഒരു പക്ഷേ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. കോഴിക്കോട്ടെ പ്രധാന വേദിയില്‍ നിന്ന് മാറി റാലി നടത്തുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, കോണ്‍ഗ്രസ് റാലിയില്‍ ശശി തരൂരിന് ക്ഷണമുണ്ടാകില്ല എന്നാണ് വിവരം. മുസ്ലിം ലീഗിന്റെ റാലിക്കിടെ തരൂര്‍ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലാണിത്. അദ്ദേഹത്തിന് വീണ്ടും വേദി നല്‍കുന്നത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേസമയം, ബിജെപി പലസ്തീനിലെ ഹമാസ് വിരുദ്ധ റാലി നടത്താനും ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+