തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി. എ ഗ്രൂപ്പ് സീറ്റുകള്‍ കയ്യടക്കിയതിനെതിരെ പുഞ്ചപ്പാടം,വലിയങ്ങാടി,പാളയം എന്നീ സീറ്റുകളിലാണ് വിമത സ്ഥാനാര്‍ഥികളുടെ രംഗപ്രവേശനം. ഐ ഗ്രൂപ്പിലുള്ളവരാണ് മൂന്ന് പേരും. പുഞ്ചപ്പാടത്ത് എഎം അനില്‍കുമാറും, പാളയത്ത് എടി മുഹമ്മദ് റഫിക്കും, വലിയങ്ങാടിയില്‍ എന്‍ ലതീബുമാണ് തിരഞ്ഞെടുപ്പ് പത്രിക നല്‍കിയത്.
വലിയങ്ങാടിയില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റു തര്‍ക്കമുണ്ടായപ്പോള്‍ ഡിസിസി ജനറല്‍ സെക്രട്ടറി എസ് കെ അബൂബക്കറിനെയാണ് ഒടുവില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഐ ഗ്രൂപ്പിന്റെ സീറ്റായ വലിയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ ജില്ല സെക്രട്ടറി എന്‍ ലതീബിന്റെ പേരായിരുന്നു നിര്‍ദേശിച്ചത്. ജില്ലാ നേതൃത്വത്തിന്റെ വഞ്ചനക്കെതിരെയാണ് ലതീബ് മത്സരിക്കുന്നത്. അതേ സമയം റവന്യൂ റിക്കവറി നടപടിയുള്ളതിനാലാണ് ലതീബിനെ മാറ്റിയതെന്ന് ഐ ഗ്രൂപ്പ് പറയുന്നു.

പുഞ്ചപ്പാടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജിവനെതിരെയാണ് എംഎം അനില്‍കുമാറിന്റെ മത്സരം. പുഞ്ചപ്പാടം മണ്ഡലം പ്രസിഡന്റാണ് അനില്‍കുമാര്‍. രണ്ട് തവണ കൗണ്‍സിലറായ സക്കറിയ പി ഹുസൈനെ പാളയത്ത് സ്ഥാനാര്‍ഥിയാ ക്കിയതില്‍ കോണ്്ഗസിനുള്ളില് തന്നെ വലിയ എതിര്‍പ്പാണുള്ളത്. പാര്‍ട്ടി ഓഫീസ് കെട്ടിടം വില്‍പ്പനയുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ആളാണ് സക്കറിയാ ഹുസൈനെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. യുവാക്കള്‍ക്ക് പ്രാധിനിത്യം നല്‍കാത്തതും വലിയ പ്രിതേഷധത്തിന് ഇടയാക്കുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications