കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: കോഴിക്കോട്‌ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്‌ വിമത ഭീഷണി

Google Oneindia Malayalam News

കോഴിക്കോട്‌: കോഴിക്കോട്‌ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്‌ വിമത ഭീഷണി. എ ഗ്രൂപ്പ്‌ സീറ്റുകള്‍ കയ്യടക്കിയതിനെതിരെ പുഞ്ചപ്പാടം,വലിയങ്ങാടി,പാളയം എന്നീ സീറ്റുകളിലാണ്‌ വിമത സ്ഥാനാര്‍ഥികളുടെ രംഗപ്രവേശനം. ഐ ഗ്രൂപ്പിലുള്ളവരാണ്‌ മൂന്ന്‌ പേരും. പുഞ്ചപ്പാടത്ത്‌ എഎം അനില്‍കുമാറും, പാളയത്ത്‌ എടി മുഹമ്മദ്‌ റഫിക്കും, വലിയങ്ങാടിയില്‍ എന്‍ ലതീബുമാണ്‌ തിരഞ്ഞെടുപ്പ്‌ പത്രിക നല്‍കിയത്‌.

വലിയങ്ങാടിയില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റു തര്‍ക്കമുണ്ടായപ്പോള്‍ ഡിസിസി ജനറല്‍ സെക്രട്ടറി എസ്‌ കെ അബൂബക്കറിനെയാണ്‌ ഒടുവില്‍ സ്ഥാനാര്‍ഥിയാക്കിയത്‌. ഐ ഗ്രൂപ്പിന്റെ സീറ്റായ വലിയങ്ങാടിയില്‍ യൂത്ത്‌ കോണ്‍ഗ്രസ ജില്ല സെക്രട്ടറി എന്‍ ലതീബിന്റെ പേരായിരുന്നു നിര്‍ദേശിച്ചത്‌. ജില്ലാ നേതൃത്വത്തിന്റെ വഞ്ചനക്കെതിരെയാണ്‌ ലതീബ്‌ മത്സരിക്കുന്നത്‌. അതേ സമയം റവന്യൂ റിക്കവറി നടപടിയുള്ളതിനാലാണ്‌ ലതീബിനെ മാറ്റിയതെന്ന്‌ ഐ ഗ്രൂപ്പ്‌ പറയുന്നു.

congress

പുഞ്ചപ്പാടത്ത്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി രാജിവനെതിരെയാണ്‌ എംഎം അനില്‍കുമാറിന്റെ മത്സരം. പുഞ്ചപ്പാടം മണ്ഡലം പ്രസിഡന്റാണ്‌ അനില്‍കുമാര്‍. രണ്ട്‌ തവണ കൗണ്‍സിലറായ സക്കറിയ പി ഹുസൈനെ പാളയത്ത്‌ സ്ഥാനാര്‍ഥിയാ ക്കിയതില്‍ കോണ്‍്‌ഗസിനുള്ളില്‍ തന്നെ വലിയ എതിര്‍പ്പാണുള്ളത്‌. പാര്‍ട്ടി ഓഫീസ്‌ കെട്ടിടം വില്‍പ്പനയുമായി ബന്ധപ്പെട്ട്‌ നടപടി നേരിട്ട ആളാണ്‌ സക്കറിയാ ഹുസൈനെന്നാണ്‌ ഐ ഗ്രൂപ്പിന്റെ ആരോപണം. യുവാക്കള്‍ക്ക്‌ പ്രാധിനിത്യം നല്‍കാത്തതും വലിയ പ്രിതേഷധത്തിന്‌ ഇടയാക്കുന്നുണ്ട്‌.

Kozhikode
English summary
panchayat election: congress face rebel threats in Kozhikode corporation election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X