കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടി ജ്യോത്സന

Google Oneindia Malayalam News

കോഴിക്കോട്‌: വനിതാ സ്ഥാനാര്‍ഥികളുടെ സാന്നിധ്യം കൊണ്ട്‌ ഏറെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പാണ്‌ ഇക്കുറി നടക്കുന്നത്‌. സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട്‌ വിട്ട്‌ പോകേണ്ടിവരുകയും ചെയ്‌ത ജ്യോത്സ്‌ന ജോസും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്‌. ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്തിലെ കൂരാച്ചുണ്ട്‌ ഡിവിഷനില്‍ നിന്ന്‌ ബിജെപി സ്ഥാനാര്‍ഥിയായാണ്‌ ജ്യോത്സന മത്സരിക്കുന്നത്‌.

താന്‍ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാവരുത്‌. തിരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യം വെച്ചല്ല പൊതു രംഗത്ത്‌ തുടരുന്നതെന്നും ജ്യോത്സന പറഞ്ഞു.
അയല്‍വാസികള്‍ തമ്മിലുള്ള വഴക്ക്‌ ആക്രമണത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ്‌ കോടഞ്ചേരി തേനംകുഴിയില്‍ ജ്യോത്സ്‌ന ജോസിന്‌ ഗര്‍ഭസ്ഥ ശിശുവനെ നഷ്ടപ്പെട്ടത്‌. വേളം കോട്‌ ലക്ഷം വീട്‌ കോളനിയിലെ വീട്ടില്‍ കറിയായിരുന്നു ആക്രമണം
2018 ദനുവരി 28നായിരുന്നു സംഭവം. ആക്രമത്തിനിടക്ക്‌ നാഭിക്ക്‌ ചവിട്ടേറ്റാണ്‌ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്‌.

bjp

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

സംഭവത്തില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ ഏഴ്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്‌. ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണി മൂലം ജ്യോത്സനയും ഭര്‍ത്താവ്‌ സിബിയും വീട്‌ വിട്ട്‌്‌ താമസിക്കുകയായിരുന്നു.

Kozhikode
English summary
panchayat election; Jyotsna Jose candidate as bjp in Kozhikod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X