കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല നിലപാട്: കോണ്‍ഗ്രസ് വലിയ നല്‍കേണ്ടിവരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പുകളില്‍ കോണ്‍ഗ്രസ് വലിയ വിലനല്‍കേണ്ടി വരുമെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. വിഷയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള അജണ്ടയാക്കി മാറ്റാനാണ് സംഘപരിവാറും ബിജെപിയും പരിശ്രമിക്കുന്നത്.

സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനിച്ച് അത് സംസ്ഥാന സര്‍ക്കാരിനും എല്‍ ഡി എഫിനും എതിരായി തിരിച്ചുവിടാനാണ് ശ്രമം. കോടതി വിധി നടപ്പിലാക്കുക എന്നത് ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നേരത്തെ ഹൈക്കോടതി വിധിയുണ്ടായപ്പോഴും ഇപ്പോള്‍ സുപ്രീം കോടതിവിധി വന്നപ്പോഴും സര്‍ക്കാര്‍ അതാണ് ചെയ്യുന്നത്.

വിവാദങ്ങൾക്ക് പിന്നിൽ പേരിലെ 'മുസ്ലീം'; മുസ്ലീം വേണ്ട... അലിഗഡ് സർവ്വകലാശാലയെ കുറിച്ച് ഹോക്കി താരം!വിവാദങ്ങൾക്ക് പിന്നിൽ പേരിലെ 'മുസ്ലീം'; മുസ്ലീം വേണ്ട... അലിഗഡ് സർവ്വകലാശാലയെ കുറിച്ച് ഹോക്കി താരം!

കോഴിക്കോട് പൊലീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. 'കാര്‍ഷികം 2018' സുവനീര്‍ പി രാമകൃഷ്ണന് നല്‍കി പന്ന്യന്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ഐ വി ശശാങ്കന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. ഇ ഇസ്മായില്‍, ഡോ. കെ കെ ബേബി എന്നിവര്‍ സംസാരിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സംബന്ധിച്ച് കൃഷി ഓഫീസര്‍ എ കെ സിദ്ധാര്‍ത്ഥന്‍ പ്രഭാഷണം നടത്തി. ടി കെ വിജയരാഘവന്‍ സ്വാഗതവും ഡോ. വിക്രാന്ത് നന്ദിയും പറഞ്ഞു.

 കോണ്‍ഗ്രസിന്റെ പിന്തുണ കേന്ദ്രത്തിന്!!

കോണ്‍ഗ്രസിന്റെ പിന്തുണ കേന്ദ്രത്തിന്!!


നമ്മുടെ നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് നയിക്കാന്‍ കേന്ദ്ര ഭരണകൂടം പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കോണ്‍ഗ്രസ്സും അതിന് കൂട്ടുനില്‍ക്കുകയാണ്. ഇതിന് കോണ്‍ഗ്രസ് വലിയ വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയന്‍ സ്മാരക സമിതിയും എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച കാര്‍ഷികം 2018 ദേശീയ സെമിനാറിന്റെയും കാര്‍ഷിക പ്രദര്‍ശനത്തിന്റേയും ഭാഗമായി തയ്യാറാക്കിയ സുവീനിറിന്റെ പ്രകാശനവും ഐ വി ശശാങ്കന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാചാരത്തിനും അസമത്വത്തിനുമെതിരെ

അനാചാരത്തിനും അസമത്വത്തിനുമെതിരെ

പോരാട്ടത്തിന്റെ കനല്‍വഴികളിലൂടെ കടന്നുവന്ന കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. സാമൂഹിക അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടിയ പാരമ്പര്യാണ് കേരളത്തിനുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ജന്‍മിത്വത്തെ നിരായുധരാക്കിയത്. രാജ്യത്ത് അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം തിരിച്ചുകൊണ്ടുവരുന്നതിനാണ് സംഘപരിവാറും ബി ജെ പിയും കരുക്കള്‍ നീക്കുന്നത്. അതിനായി ജനങ്ങളെ വര്‍ഗ്ഗീയമായും ജാതീയമായും വേര്‍തിരിച്ച് അവര്‍ക്കിടയില്‍ കലാപമുണ്ടാക്കാനാണ് രാജ്യമെങ്ങും പരിശ്രമം നടക്കുന്നത്. ഇതിനെ ചെറുക്കുന്നുവെന്നതുകൊണ്ടാണ് കേന്ദ്ര ഭരണകൂടം കേരളത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്. കേരള ജനതയുടെ ഒത്തൊരുമയെ ഇല്ലാതാക്കി കേരളത്തെ ഇരുണ്ടകാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ഏതു നീക്കവും ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കേണ്ടിയിരിക്കുന്നു.

 വിശ്വാസം കുത്തകയല്ല

വിശ്വാസം കുത്തകയല്ല


വിശ്വാസം ആരുടേയും കുത്തകയല്ല. വിശ്വാസത്തെ എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല. ഒരുപാടു കാലത്തെ പാരമ്പര്യമുള്ള ക്ഷേത്രമാണ് ശബരിമല. 1991 വരെ ശബരിമലയില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ ഏതുപ്രായക്കാര്‍ക്കും പോകാമായിരുന്നു. എന്നാല്‍ 1991-ലെ ഹൈക്കോടതി വിധിയിലൂടെയാണ് നിയന്ത്രണങ്ങള്‍ വന്നത്. ആ നിയന്ത്രണമാണ് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ ഇല്ലാതായിരിക്കുന്നത്. സുപ്രീംകോടതി വിധിയെ ആര്‍ എസ് എസ്സും കോണ്‍ഗ്രസ്സുമെല്ലാം ആദ്യം സ്വാഗതം ചെയ്യുകയായിരുന്നു. പിന്നീടാണ് വിധിയിലൂടെ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ കഴിയുമോയെന്ന് ചിന്തിച്ചത്. ശബരിമല വിഷയത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് കലാപമുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും ഇത്തരം ചെപ്പടി വിദ്യകളിലൂടെയൊന്നും കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി ജെ പിക്ക് കഴിയില്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
Pannyan raveendran warns about congress stand on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X