പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയും മാവോവാദി വലയില്‍പ്പെട്ടു, തെളിവുണ്ടെന്ന് സിപിഎം
കോഴിക്കോട്: പന്തീരങ്കാവ് യു എ പി എ കേസില്‍ അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റ് സ്വാധീന വലയത്തില്‍പ്പെട്ടിരുന്നെന്ന നിലപാടില്‍ മാറ്റം വരുത്താതെ സി പി എം. കോടതി അവരെ തെളിവില്ലെന്ന് പറഞ്ഞ് ജാമ്യം അനുവദിച്ചെങ്കിലും പാര്‍ട്ടിയുടെ അന്വേഷണത്തില്‍ അവര്‍ക്ക് മാവോയിസ്റ്റ് സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പാര്‍ട്ടി കണ്ടെത്തി. അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടി എടുത്തതെന്ന് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിന് എത്തിയപ്പോള്‍ പൊതുചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ചുതന്നെ പന്തീരങ്കാവ് യു എ പി എ വിഷയം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ദേശീയ തലത്തില്‍ യു എ പി എയെ എതിര്‍ക്കുകയും കേരളത്തില്‍ യു എ പി എ ചുമത്തി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തത് ശരിയാണോ എന്നായിരുന്നു പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ ചോദിച്ചത്.
ഈ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ന്യായമായ കാര്യങ്ങള്‍ക്ക് പോലും പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഈ പൊതു ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി മറുപടി പറയേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പന്തീരങ്കാവ് യു എ പി എ കേസില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത് .












Click it and Unblock the Notifications