വിരുന്നുകളില്‍ ഇനി പേപ്പര്‍ കോപ്പകള്‍ കാണില്ലേ? നിരോധിക്കുമെന്ന് സര്‍ക്കാര്‍
കോഴിക്കോട്: പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പേപ്പര്‍ കപ്പിനെ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കേരള പേപ്പര്‍ കപ്പ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്. പേപ്പര്‍ കപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറില്‍ നാലു ശതമാനം പോളി എഥിലീന്‍ കോട്ടിങിന് ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
നിരോധനവുമായി ബന്ധപ്പെട്ട് പേപ്പര്‍ കപ്പ് വ്യവസായികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി നിരോധനമോ നിയന്ത്രണമോ ആവശ്യമില്ലെന്ന് കോടതി സ്റ്റേ മൂലം സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഫെബ്രുവരി 15ഓടെ സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള പട്ടികയിലെ മുഴുവന്‍ ഉല്പന്നങ്ങളെയും കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ അഞ്ചംഗ കമ്മിറ്റിയെ വെയ്ക്കുകയും കമ്മിറ്റിയില്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് അംഗത്വം നല്‍കാതെ പേപ്പര്‍ കപ്പിനെ നിരോധിക്കാനുള്ള നടപടിയുമായി ശുചിത്വ മിഷന് മുന്നോട്ടു പോവുകയാണന്നും അവര്‍ ആരോപിച്ചു.

സംസ്ഥാനത്ത് 250 പേപ്പര്‍ ക്പ്പ് നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ലോണെടുത്ത് യൂണിറ്റ് ആരംഭിച്ച വ്യവസായികളെയും മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരകണക്ക് ജീവനക്കാരെയുമാണ് ഈ നടപടി ദുരിതത്തിലാക്കുന്നത്. പേപ്പര്‍ കപ്പുകളെ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. സ്റ്റീല്‍ കമ്പനികളെ പ്രോല്‍സാഹിപ്പിക്കാനുള്ള അജന്‍ഡയാണിത്. കപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പോളി എഥിലീന്‍ ഘട്ടംഘട്ടമായി ഒഴിവാക്കി ജൈവ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുള്ള കോട്ടിംഗ് ഉപയോഗിച്ച് കപ്പുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷന്. അതിനുള്ള സാവകാശം സര്‍ക്കാര്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications