കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിരുന്നുകളില്‍ ഇനി പേപ്പര്‍ കോപ്പകള്‍ കാണില്ലേ? നിരോധിക്കുമെന്ന് സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പേപ്പര്‍ കപ്പിനെ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കേരള പേപ്പര്‍ കപ്പ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍. പേപ്പര്‍ കപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറില്‍ നാലു ശതമാനം പോളി എഥിലീന്‍ കോട്ടിങിന് ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

നിരോധനവുമായി ബന്ധപ്പെട്ട് പേപ്പര്‍ കപ്പ് വ്യവസായികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താത്കാലികമായി നിരോധനമോ നിയന്ത്രണമോ ആവശ്യമില്ലെന്ന് കോടതി സ്‌റ്റേ മൂലം സര്‍ക്കാരിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഫെബ്രുവരി 15ഓടെ സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള പട്ടികയിലെ മുഴുവന്‍ ഉല്‍പന്നങ്ങളെയും കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ അഞ്ചംഗ കമ്മിറ്റിയെ വെയ്ക്കുകയും കമ്മിറ്റിയില്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് അംഗത്വം നല്‍കാതെ പേപ്പര്‍ കപ്പിനെ നിരോധിക്കാനുള്ള നടപടിയുമായി ശുചിത്വ മിഷന്‍ മുന്നോട്ടു പോവുകയാണന്നും അവര്‍ ആരോപിച്ചു.

papercup-154

സംസ്ഥാനത്ത് 250 പേപ്പര്‍ ക്പ്പ് നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ലോണെടുത്ത് യൂണിറ്റ് ആരംഭിച്ച വ്യവസായികളെയും മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരകണക്ക് ജീവനക്കാരെയുമാണ് ഈ നടപടി ദുരിതത്തിലാക്കുന്നത്. പേപ്പര്‍ കപ്പുകളെ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. സ്റ്റീല്‍ കമ്പനികളെ പ്രോല്‍സാഹിപ്പിക്കാനുള്ള അജന്‍ഡയാണിത്. കപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പോളി എഥിലീന്‍ ഘട്ടംഘട്ടമായി ഒഴിവാക്കി ജൈവ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുള്ള കോട്ടിംഗ് ഉപയോഗിച്ച് കപ്പുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷന്‍. അതിനുള്ള സാവകാശം സര്‍ക്കാര്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Kozhikode
English summary
Paper cup association againts ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X