കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി ഇന്‍റലിജന്‍സ് ബ്യൂറോ: ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വന്ന സമാന്തര ടെലിഫോണ്‍ കണ്ടെത്തി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍റലിജന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോണ്‍ സംവിധാനം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാദരാ മന്ദിരം സ്വദേശി ജുറൈസിനെ അറസ്റ്റ് ചെയ്തു. ചിന്ത വളപ്പിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തുന്ന അന്വേഷണത്തിനൊടുവില്‍ എക്സചേഞ്ച് പ്രവര്‍ത്തിച്ച് വരുന്ന കെട്ടിടത്തില്‍ ഇന്ന് ഉച്ചയോടെ ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങങ്ങളില്‍ ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയ. ചിന്ത വളപ്പില്‍ . ഒരു ചെറിയ കടമുറിയിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം പ്രവർത്തിച്ചത്. വാടകയ്ക്ക് എടുത്ത ഈ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സംവിധാനം വഴി ഔദ്യോഗിക കേന്ദ്രങ്ങൾ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോൺ വിളിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്താലേ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. ഇത്തരം സംവിധാനം വഴി പോകുന്ന കോളുകളിലെ നമ്പറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഐ.ബി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications