കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരക്കുകള്‍ മാറ്റിവച്ച് പാര്‍വതി വോട്ട് ചെയ്യാനെത്തി; കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമെന്ന് നടി

Google Oneindia Malayalam News

കോഴിക്കോട്: നിലപാടുകള്‍ പരസ്യമായി ധൈര്യത്തോടെ പറയുന്ന നടിയാണ് പാര്‍വതി തിരുവോത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാര്‍വതി എടുത്ത നിലപാട് ഏറെ പ്രശംസിക്കപ്പെട്ടതാണ്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായ നിലപാടുകള്‍ അവര്‍ എടുത്തിരുന്നു. ഏറ്റവും ഒടുവില്‍ ആക്രമണത്തിന് ഇരയായ നടിയെ അവഹേളിച്ച് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാര്‍ത്താ ചാനലില്‍ പ്രതികരിച്ചപ്പോള്‍ ശക്തമായ പ്രതിഷേധം അറിയിക്കുകയും രാജിവയ്ക്കുകയും ചെയ്തു പാര്‍വതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വേളയില്‍ പാര്‍വതിക്ക് പറയാനുള്ളത് യുവതലമുറയോടാണ്. വിശദാംശങ്ങള്‍....

p

കോഴിക്കോട് മാളിക്കടവിലാണ് പാര്‍വതിക്ക് വോട്ട്. സിനിമാ ഷൂട്ടിങ് തിരക്കില്‍ നിന്നാണ് നടി സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത്. വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ യുവജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ

നാടിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. തിരഞ്ഞെടുപ്പിനെ കുറിച്ച് യുവതലമുറയ്ക്ക് ബോധവല്‍ക്കരണം നടത്തണം. വോട്ടവകാശത്തെ കുറിച്ച് യുവതലമുറ കൂടുതല്‍ ബോധവാന്‍മാരാകണം. വോട്ടര്‍ ഐഡി പോലും പലര്‍ക്കുമില്ലെന്നും പാര്‍വതി സൂചിപ്പിച്ചു.

ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭനയിക്കുന്നത്. ഒക്ടോബര്‍ ചിത്രീകരണം ആരംഭിച്ചു. ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷമിടുന്നുണ്ട്. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ചാണ് വോട്ട് ചെയ്യാനെത്തിയതെന്നും പാര്‍വതി പറഞ്ഞു.

സെലിബ്രിറ്റികള്‍ വോട്ട് ചെയ്യുന്നതും അവരുടെ പ്രതികരണങ്ങളും പൊതുജനങ്ങള്‍ ഏറെ ശ്രദ്ധിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ ഇത്തവണ സാധിക്കാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. നടി മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്നസെന്റ് എന്നിവര്‍ക്കെല്ലാം വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലായിരുന്നു.

Recommended Video

cmsvideo
ജില്ലയിലെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി | Oneindia Malayalam

Kozhikode
English summary
Parvathy Thiruvothu inspirational response after casting vote in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X