വിമാന ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ്; രക്ഷാ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രി കെടി ജലീല്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
അപകടത്തില്‍ മരണപ്പെട്ട സുധീര്വാര്യത്ത് എന്നയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുകയെന്ന് മന്ത്രി അറിയിച്ചു.
മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തിരമായി നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി വിമാന അപകടം ഉണ്ടായപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതെല്ലാം വിട്ടകളഞ്ഞ് കൈമെയ് മറന്ന് പ്രവര്‍ത്തിച്ചവരാണ് നാട്ടുകാര്‍. എന്നാല്‍ കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.അപകട സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ മുഴുവന്‍ േേപര്ക്കും കൊവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.
അപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇതിനകം 19 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 13 പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട്ടുള്ള ആശുപത്രികളിലും 6 പേരുടെ മൃതദേഹങ്ങള്‍ മലപ്പുറത്തെ ആശുപത്രികളിലുമാണ് ഉള്ളത്. 15 പേരുടെ നില അതീവ ഗുരുതരമാണ്.
174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന്. ഇതില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. കൂടാതെ കാബിന് ക്രൂ അംഗങ്ങളായ 6 പേരും വിമാനത്തിലുണ്ടായിരുന്നു. 123 പേരാണ് പരിക്കേറ്റ് ആശുപത്രികളിലുളളത്.വിമാന അപകടത്തില്‍ പൈലറ്റ് ഡിവി സാഥെ, സഹപൈലറ്റ് ആയ അഖിലേഷ് കുമാര്‍ എന്നിവര്‍ അടക്കമാണ് മരണപ്പെട്ടത്.
ഇതുവരെയുളള 18 മരണങ്ങളില്‍ 11 എണ്ണവും കോഴിക്കോട് ജില്ലയിലാണ്. 110 പേരെയാണ് കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 80 പേരെ മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറത്ത് ആറ് പേര് മരിച്ചു. പരിക്ക് പറ്റിയവരില്‍ ചിലരുടെ സ്ഥിതി ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒന്നര വയസ്സുളള കുട്ടി അടക്കം അപകടത്തില്‍ മരിച്ചിട്ടുണ്ട്. പൈലറ്റിനേയും സഹ പൈലറ്റിനേയും കൂടാതെ മരണപ്പെട്ടവരുടെ വിവരങ്ങള്‍- സഹീര്‍ സയ്ദ്- തിരൂര്‍, മുഹമ്മദ് റിയാസ്- പാലക്കാട്, രാജീവന്-കോഴിക്കോട്, ഷറഫുദ്ദീന്-കോഴിക്കോട്, ശാന്ത-തിരൂര്‍, ഐമ, ജാനകി-ബാലുശ്ശേരി, അഫ്സല് മുഹമ്മദ്, കെവി ലൈലാബി- എടപ്പാള്‍, മനാല്‍ അഹമ്മദ്-നാദാപുരം, ഒന്നര വയസ്സുളള അസം മുഹമ്മദ്, സുധാ വാര്യര്‍ .ചികിത്സയിലുളളവര്‍- നിലമ്പൂര്‍ ചന്തക്കുന്ന് ചിറ്റങ്ങാടന്‍ ഷാദിയ നവല്‍ (30), മകന് ആദം ഫിര്‍ദൗസ് (4), അങ്ങാടിപ്പുറം അരിപ്ര കളപ്പാട്ട്തൊട്ടി രതീഷ് (39), തിരൂര്‍ അങ്ങാടിക്കടവത്ത് ഹനീഫയുടെ മകള്‍ ഫര്‍ഹാന (18), കാര്യവട്ടം ഷാഹിനയുടെ മക്കളായ സാമില്‍ (6), സൈന്‍ (6), കല്‍പ്പകഞ്ചേരി കുന്നത്തേരി പറമ്പ് സജീവ് കുമാര്‍ (46)
മിംസ്: റിനീഷ്(32),അമീന ഷെറിന് (21),ഇന്ഷ,ഷഹല(21),അഹമ്മദ്(5),മുഫീദ(30),ലൈബ(4),ഐമ,ആബിദ,അഖിലേഷ് കുമാര്‍, റിഹാബ്, സിയാന് (14), സായ (12), ഷാഹിന (39), മുഹമ്മദ് ഇഷാന് (10), ഇര്ഫാന്, നസ്റീന്,താഹിറ(46), ബിഷാന്‍( 9), ആമിന, താജിന,
റിലീഫ് ആശുപത്രി: എടപ്പാള്‍ റബീഹ, കൊടുവള്ളി സൈഫുദീന്‍, പാലക്കാട് ശ്രീമണികണ്ഠന്, തലശേരി ഹരീന്ദ്രന്‍, വടക്കഞ്ചേരി ബഷീര്‍, നിലമ്പൂര്‍ അജ്മല്‍ റോഷന്, മഞ്ചേരി നിസാമുദീന്‍, തോട്ടുമുക്കം ഷരീഫ, കാടാമ്പുഴ ഉമ്മുക്കുല്‍സു, കുറ്റ്യാടി അഷറഫ്, മലപ്പുറം മുഹമ്മദ് ഷമീം, വടകര അര്ജുന്, ജിവന്, ഷമില്‍, രേഷ്മ, വാഴക്കാട് ഷംസുദീന്‍, മുഹമ്മദ് അഭി, സുധീര്‍, നിലമ്പൂര്‍ റോഷന്, ചെമ്പ്രശേരി നിസാം, തലശേരി ഹരീന്ദ്രന്‍, ഫൈസല്‍, ഫിദാന്‍, രേഷ്മ, മുഹമ്മദ് ഷമീം, അബ്ദുല്‍ റഫീഖും കുടുംബവും
ലാൻഡിംഗ് സഹപൈലറ്റിന് നൽകരുതെന്ന് നിർദ്ദേശമുള്ള സ്ഥലം, കരിപ്പൂരിലെ ലാൻഡിംഗ് ശ്രമകരമാകുന്നതിന് പിന്നിൽ