കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ ബംഗലുരു ട്രെയ്‌നൊക്കെ എന്തിന് ഓടുകയാണ്.. യാത്രക്കാര്‍ സംഘടിക്കുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ ഭാഗത്തുനിന്നും ബെംഗളൂരുവിലേക്കുള്ള തീവണ്ടികളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഷൊര്‍ണ്ണൂര്‍ ഭാഗങ്ങളിലെ യാത്രകാര്‍ക്കാര്‍ക്കായി ആകെയുള്ളത് ഒരു പ്രതിദിന തീവണ്ടിയും ഒരു പ്രതിവാര തീവണ്ടിയുമാണ്. സ്വകാര്യ ബസുകാരെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ തീവണ്ടികള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്.

ഹരിയാനയില്‍ സിറ്റിങ് എംഎല്‍എയും മുന്‍മന്ത്രിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
കേരളത്തിന് പുറത്ത് ഐടി, നഴ്‌സിങ് വ്യാപാര മേഖലകളിലും മറ്റുമായി ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകള്‍ വന്നു പോവുന്ന സ്ഥലമെന്ന നിലയില്‍ ബെംഗളൂരുവില്‍ നിന്നുള്ള യാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം നിരവധി തവണ ഉയര്‍ന്നിരുന്നു. ബെംഗളൂരുവില്‍നിന്ന് ഷൊര്‍ണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള ഏക പ്രതിദിന തീവണ്ടിയാണ് യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് (16527). വയനാട് വഴി റോഡുമാര്‍ഗ്ഗം രാത്രി യാത്രാ നിരോധനം നിലവിലുള്ളതിനാല്‍ മലബാറില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും രാത്രിയാത്രയ്ക്ക് മലബാറുകാരുടെ ഏക ആശ്രയമാണ് ഈ തീവണ്ടി.

 റെയില്‍വേ പരിഷ്കാരങ്ങള്‍ വെല്ലുവിളി

റെയില്‍വേ പരിഷ്കാരങ്ങള്‍ വെല്ലുവിളി


അടുത്ത കാലത്തായി റെയില്‍വെ നടപ്പാക്കിയ പല മാറ്റങ്ങളും മലബാറിലേക്കുള്ള ഈ തീവണ്ടി യാത്രയെ സാരമായി ബാധിക്കുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ബെംഗളുരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ നിന്ന് രാത്രി എട്ടിന് യാത്ര തുടങ്ങി കണ്ണൂരില്‍ അടുത്ത ദിവസം രാവിലെ എട്ടിന് യാത്ര പൂര്‍ത്തിയാക്കുന്ന നിലയില്‍ ആയിരുന്നു ഏറെക്കാലം ഈ വണ്ടിയുടെ സമയം ക്രമീകരിച്ചത്. എന്നാല്‍ പല തവണയായി സമയപട്ടിക ക്രമീകരിച്ച്, ഇപ്പോള്‍ ഈ വണ്ടി കണ്ണൂരില്‍ എത്തുന്നത് രണ്ടു മണിക്കൂറോളം അധിക സമയമെടുത്ത് രാവിലെ 10 മണിയോടടുത്താണ്. പുലര്‍ച്ചെ 4.50 ഓടെ പാലക്കാടെത്തുന്ന വണ്ടി, എട്ടു സ്റ്റോപ്പുകള്‍ അധികമുള്ള ചെന്നൈ മെയിലിന്റെ (12601) തൊട്ടുപിന്നിലായി ക്രമീകരിക്കപ്പെട്ടതിനാല്‍ സ്റ്റോപ്പില്ലാത്ത സ്റ്റേഷനുകളില്‍ പിടിച്ചിടപ്പെട്ട് സമയക്രമം പാലിക്കാനാവാത്ത അവസ്ഥയിലാണ്.

 റിസര്‍വേഷന്‍ ക്വാട്ട ഒഴിവാക്കിയത്

റിസര്‍വേഷന്‍ ക്വാട്ട ഒഴിവാക്കിയത്

മലബാറിലേക്ക് നീക്കിവെച്ചിരുന്ന റിസര്‍വേഷന്‍ ക്വാട്ട ഒഴിവാക്കിയ റെയില്‍വെയുടെ തീരുമാനവും യാത്രക്കാരുടെ വന്‍ പ്രതിഷേധത്തിന് കാരണമാവുകയാണ് . ഇത് മൂലം സാധാരണ ദിവസങ്ങളില്‍ പോലും മലബാറിലേക്ക് ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍.പഴയ സമയക്രമവും റിസര്‍വേഷന്‍ ക്വാട്ടയും പുനസ്ഥാപിക്കാന്‍ റെയില്‍വെ അടിയന്തിരമായി ഇടപെടണമെ ആവശ്യവുമായി റെയില്‍വെ അധികൃതരെയും ജനപ്രതിനിധികളെയും നിരന്തരമായി ബന്ധപ്പെട്ടിട്ടും കാര്യമായ ഒരു മാറ്റവും ഉണ്ടാവുില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ബി എം ടി ആര്‍ പി എഫ് (ബെംഗളൂരു മലബാര്‍ ട്രാവലേഴ്‌സ് റൈറ്റ്‌സ് പ്രൊട്ടെക്ഷന്‍ ഫോറം) പറയുന്നു.

ആശ്രയം യെശ്വന്ത്പൂര്‍ എക്സ്പ്രസ്

ആശ്രയം യെശ്വന്ത്പൂര്‍ എക്സ്പ്രസ്


പ്രതിവാര തീവണ്ടിയായ മംഗലുരു സെന്‍ട്രല്‍ യശ്വന്ത്പുര എക്‌സ്പ്രസാണ് (16565/66) മറ്റൊരു ആശ്രയം. ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 12 മണിക്ക് യാത്ര തുടങ്ങി കണ്ണൂരില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് എത്തുന്ന നിലയില്‍ ആണ് ഈ വണ്ടിയുടെ സമയക്രമം. തിരിച്ച് തിങ്കളാഴ്ച രാത്രി 10:15 മണിക്ക് കണ്ണൂരിലെത്തുന്ന വണ്ടി യശ്വന്ത്പുരയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് യാത്ര അവസാനിപ്പിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ക്രമീകരിക്കാതെ തീരെ തിരക്കു കുറഞ്ഞ മറ്റ് ദിവസങ്ങളിലേക്ക് ആക്കിയത് സ്വകാര ബസ് ലോബിയുടെ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണവും ശക്തമാണ്. വെള്ളിയാഴ്ച ബെംഗളൂരുവില്‍നിന്നു തുടങ്ങി ശനിയാഴ്ച യാത്ര അവസാനിപ്പിക്കുന്നതും തിരിച്ച് ഞായര്‍ യാത്ര തുടങ്ങി തിങ്കളാഴ്ച ബെംഗളൂരുവില്‍ എത്തുന്നതുമായ രീതിയില്‍ സമയം പുനക്രമീകരിച്ചാല്‍ എറ്റവും തിരക്കുള്ള വാരാന്ത്യങ്ങളിലെ യാത്രാ ക്ലേശം ഒഴിവാക്കാനാവുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് റെയില്‍വെ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ മാര്‍ഗത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് യാത്രക്കാരുടെ സംഘടനകള്‍.

Kozhikode
English summary
Passengers against train services from Kerala to Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X