കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; നാട്ടില്‍ ജാഗ്രത

Google Oneindia Malayalam News

മനാമ: കോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ വ്യക്തിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ജുണ്‍ 2 ന് എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പയ്യോളിയിലും പരിസര പ്രദശേങ്ങളിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്‍റൈനില്‍ പോവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൂണ്‍ രണ്ട് ബഹ്റൈന്‍ വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ അടക്കമുള്ള മറ്റ് യാത്രക്കാരുടെ സ്രവങ്ങള്‍ ശേഖരിക്കുകയും ക്വാറന്‍റീന്‍ നിരീക്ഷണത്തിനുള്ള ഇലക്ട്രോണിക് ബാന്‍ഡ് കൈയില്‍ ധരിപ്പിച്ചുമാണ് പുറത്തേക്ക് വിട്ടത്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് കമ്പനി താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവിടെ ധാരാളം പേര്‍ താമസിക്കുന്നതിനാല്‍ സന്നദ്ധ സംഘടന ഏര്‍പ്പെടുത്തിയ ഹൂറയിലെ ക്വാറന്‍റീന്‍ അപ്പാര്‍ട്ട്മെന്‍റിലേക്കാണ് ഇയാള്‍ പോയത്.

coronavirus

ജൂണ്‍ മൂന്നിന് തന്നെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന കാര്യം മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും അറിഞ്ഞും. അന്ന തന്നെ ദേശീയ ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനത്തില്‍ സിത്രയിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച കാര്യം നാട്ടിലെ കുടുംബാംഗങ്ങളേയും ബഹ്റൈനില്‍ തന്നെയുള്ള ബന്ധുവിനേയും യുവാവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കളില്‍ ചിലര്‍ വിവരം നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുന്നത്.

ഇതോടെ ജൂണ്‍ നാല് മുതല്‍ തന്നെ നഗരസഭയ്ക്ക് കീഴില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വരുന്ന മുഴുവന്‍ പേരോടും ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. ചികിത്സയിലുള്ള വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ട് വിശദമായ റൂട്ട് മാപ്പും ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ എത്തിയ ഇദ്ദേഹം ഏപ്രില്‍ ഏഴിനാണ് മടക്കയാത്രക്ക് ടിക്കറ്റ് എടുത്തിരുന്നത്. പിന്നീട് ഈ ടിക്കറ്റ് മാറ്റി വന്ദേഭാരത് മിഷന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാന്‍ കോഴിക്കോട് നിന്നും പോവുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസില്‍ ടിക്കറ്റ് എടുത്തത്. നാട്ടില്‍ മറ്റ് വരുമാന മാര്‍ഗ്ഗം ഒന്നും ഇല്ലാത്തിനാലാണ് 39,600 രൂപക്ക് ടിക്കെറ്റടുത്ത് ബഹ്‌റൈനിലേക്ക് പെട്ടെന്ന് വന്നതെന്നാണ് ഒരു സ്വാകര്യ കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞത്.

Recommended Video

cmsvideo
POSITIVE STORY; കോഴിക്കോട് പയ്യോളിയിൽ സമ്പർക്ക വിലക്കിലായിരുന്ന 13 പേരുടെ കോവിഡ് ഫലം നെഗറ്റീവ്

വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്

 ദാവൂദ് ഇബ്രാഹിമിനെ പിടികൂടി!!! ഇന്ത്യയല്ല, കൊറോണ... എല്ലാം വ്യാജമെന്ന് സഹോദരന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടി!!! ഇന്ത്യയല്ല, കൊറോണ... എല്ലാം വ്യാജമെന്ന് സഹോദരന്‍

Kozhikode
English summary
payyoli native who travelled from calicut to Bahrain confirmed covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X