Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണുകളിലേക്ക് ഒരു വഴി മാത്രം: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കളക്ടര്‍

കോഴിക്കോട്: കോവിഡ് അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കാൻ തയ്യാറാകണമെന്ന് ജില്ലാ കലക്ടർ എസ് സാംബശിവ റാവു അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കണ്ടയ്മെൻ്റ് സോണുകളിൽ ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുതെന്നും നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

വീട്ടിൽ ഹോം ഐസൊലേഷന് സൗകര്യമില്ലാത്തവരെ താല്കാലിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എങ്കിൽ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുകയുള്ളൂ. ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനുമായി ഒരു വഴി മാത്രം അനുവദിക്കണം.

kerala

Recommended Video

cmsvideo
    കോഴിക്കോട്; 28 തദ്ദേശ സ്ഥാപന പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ൽ കൂടുതൽ: നിയന്ത്രണങ്ങൾ കടുപ്പിച്ചു

    ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍

    ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഹോട്ടൽ,ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ എന്നിവ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കാവൂ.ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ഇടങ്ങളിൽ കണ്ടയ്മെൻ്റ് സോണിൽ ഉള്ള നിയന്ത്രണങ്ങൾ തന്നെ ഉണ്ടായിരിക്കും. നിയന്ത്രണങ്ങൾ കർശനമായി ഏർപ്പെടുത്തിയാൽ മാത്രമേ അതാത് പ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണം സാധ്യമാകുകയുള്ളൂവെന്നും കളക്ടര്‍ വ്യക്താമാക്കി.

    മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+