കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിലെ തീരദേശ മേഖലയിലെ ജനങ്ങള്‍ ഭീതിയില്‍; കടല്‍ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി

  • By Desk
Google Oneindia Malayalam News

വടകര: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വടകരയിലെ തീരദേശ മേഖലയിലെ ജനങ്ങള്‍ ഭീതിയില്‍. ഇന്ന് രാവിലെ മുതല്‍ ആവിക്കല്‍ മുതല്‍ അഴിത്തല വരെയുളള പ്രദേശത്ത് കടല്‍ക്ഷോഭം ശക്തമാണ്. കടല്‍ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. കടല്‍ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. പാണ്ടികശാല വളപ്പില്‍ സഫ്നാസ്, തോട്ടുങ്ങല്‍ ബീവി, മൈമ്മു കൊയിലോത്ത്, സഫ്നാസ് ആവിക്കല്‍, പാണ്ടികശാല വളപ്പില്‍, കുനുമാച്ച ആവിക്കല്‍ പാണ്ടികശാല വളപ്പില്‍, സെറീന ചെറിയ പടയന്‍, ആസിയ വീരഞ്ചേരി, സൈന മുട്ടത്ത്, സുനീര്‍ ചെറുവത്ത്, സുബൈദ തരക്കാരത്തി, ഹംസ പഴയപുര വളപ്പില്‍, സാദിക്ക് തട്ടാന്‍കണ്ടി എന്നിവരുടെ വീടുകളിലാണ് വെളളം കയറിയത്.

sea

വടകര- ചുങ്കം റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കടല്‍ ഭിത്തിക്ക് വേണ്ടി കോടികള്‍ അനുവദിച്ചെന്നും തീരദേശ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഭരണ കക്ഷിയിലെ പ്രമുഖര്‍ പ്രചാരണം നടത്തുമ്പോഴാണ് യാതൊരു വിധ സൗകര്യങ്ങളുമില്ലാതെ ഇവിടുത്തുകാര്‍ ദുരിതമനുഭവിക്കുന്നത്. തീരമേഖലയില്‍ നിന്നും ദുരിതമനുഭവിക്കുന്നവരെ മാറ്റി താമസിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നഗരസഭാ പരിധിയിലെ മേപ്പയില്‍, നാരായണ നഗരം, പുതുപ്പണം അരവിന്ദ്ഘോഷ് റോഡ്, പുറങ്കര, പാക്കയില്‍, ചോളം വയല്‍ എന്നിവിടങ്ങളിലും ചോറോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തും വെള്ളംകയറിയിട്ടുണ്ട്. മണിയൂര്‍ പഞ്ചായത്ത് പാലയാട് നടയില്‍ തുരുത്തിയിലേക്കുള്ള പാലം തകര്‍ന്ന് എട്ടുകുടുംബങ്ങള്‍ ഒറ്റപ്പെട്ടു. തുരുത്തിയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ പ്രയാസപ്പെട്ടു. ഇവരെ നാട്ടുകാര്‍ തോണിയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പതിയാരക്കര മുളിയേരി കുഞ്ഞലിമയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു.

Kozhikode
English summary
people near seashore area in fear of flood in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X