കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ധുവിനായി വൃക്ക നല്‍കി; കെ.എം വിജീഷിന് നാടിന്റെ ആദരം, തുണയായത് ഇരു വൃക്കകളും തകരാറിലായ ബന്ധുവിന്!

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് ദാനം ചെയ്ത് ജീവകാരുണ്യത്തിന്റെ മഹനീയ മാതൃക തീര്‍ത്ത കെ.എം വിജീഷിന് കുറ്റ്യാടി എംഐയുപി സ്‌കൂളിന്റെ ആദരം. തന്റെ ബന്ധുവായ സുഹൃത്തിനാണ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും കുറ്റ്യാടിയിലെ വ്യാപാരിയുമായ വിജീഷ് വൃക്ക ദാനം ചെയ്തത്. ഇരു വൃക്കകളും തകരാറിലായ ബന്ധു ആഴ്ചയില്‍ മൂന്നു വീതം ഡയാലിസിസ് ചെയ്തു വരുകയായിരുന്നു. പുറത്തുനിന്ന് ആരുടെയെങ്കിലും വൃക്ക സ്വീകരിക്കണമെങ്കില്‍ ഗസറ്റില്‍ പരസ്യം ചെയ്യുകയും കാത്തിരിക്കുകയും വേണം. അതിനുള്ള ശസ്ത്രക്രിയ ഉള്‍പ്പെടെ 40 ലക്ഷത്തോളം രൂപ ചെലവു വരും.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് വൃക്ക മാറ്റിവെക്കുന്നതിന് ചുരുങ്ങിയത് ഒന്നര വര്‍ഷമെങ്കിലും കാത്തിരിക്കണം. ഇത്രയും കാത്തിരുന്നാല്‍ ഡയാലിസിസ് ആഴ്ചയില്‍ നാലെണ്ണം വേണ്ടി വരും. ഇതിനു മാത്രം 10 ലക്ഷത്തോളം രൂപ ചെലവു വരും. അതിനു ശേഷം വൃക്ക മാറ്റിയാല്‍ ആറു വര്‍ഷമാണ് ഗ്യാരണ്ടി. ഇപ്പോള്‍ത്തന്നെ മാറ്റിയാല്‍ 14 വര്‍ഷം ഗ്യാരണ്ടി ലഭിക്കും. ഇതോടെ സ്വന്തം വൃക്കകളിലൊന്നു നല്‍കി ബന്ധുവിന്റെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാവുകയായിരുന്നു വിജീഷ്. മുറിവൊക്കെ ഉണങ്ങി വിജീഷ് ആരോഗ്യവാനായി തിരിച്ചെത്തി.

vijeeshkidneydonation-1

കുറ്റ്യാടി എംഐയുപി സ്‌കൂള്‍ നടത്തിയ പുസ്തകയാത്രയുടെ വീഡിയൊ പ്രകാശന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയരക്റ്റര്‍ ഇ.കെ സുരേഷ് കുമാര്‍ വിജീഷിന് ഉപഹാരം സമ്മാനിച്ചു. സ്‌കൂള്‍ സൃഷ്ടിച്ച ഏറ്റവും ഉദാത്തമായ മാതൃകയാണ് വിജീഷെന്ന് ഡിഡിഇ പറഞ്ഞു. സുഹൃത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കിയാണ് താന്‍ ഇത്തരമൊരു കാര്യം ചെയ്തതെ്ന്നും ജീവിതത്തില്‍ ഒരു നല്ല കാര്യം ചെയ്തതിന്റെ നിര്‍വൃതിയുണ്ടെന്നും വിജീഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പിടിഎ പ്രസിഡന്റ് സി.എച്ച് ഷരീഫ് അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റര്‍ ഇ. അഷറഫ്, ജമാല്‍ കുറ്റ്യാടി, വി.സി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, തയ്യുള്ളതില്‍ നാസര്‍, എന്‍.പി സക്കീര്‍, കെ.പി റഷീദ് സംസാരിച്ചു. ഡിഡിഇ ഇ.കെ സുരേഷ് കുമാര്‍, ലക്ഷ്മി ദാമോദര്‍, ബാലന്‍ തളിയില്‍, കെ. പ്രേമന്‍, അഹമ്മദ് മൂന്നാംകൈ എന്നിവര്‍ കഥയാട്ടം അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

Kozhikode
English summary
people praises man on kidney donation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X