ആദ്യ വിജയം സ്വന്തമാക്കി മന്ത്രി ടിപി രാമകൃഷ്ണന്‍: 44 വര്‍ഷത്തെ ചരിത്രം തിരുത്താതെ പേരാമ്പ്ര
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ വിജയം സ്വന്തമാക്കി ഇടതുമുന്നണി. പേരാമ്പ്ര മണ്ഡലത്തില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് വിജയിച്ചത്. യുഡിഎഫില്‍ മുസ്ലിം ലീഗിന് വിട്ടുകിട്ടിയ മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി സിഎച്ച് ഇബ്രാഹീം കുട്ടിയെ ആയിരുന്നു യുഡിഎഫ് മത്സരിപ്പിച്ചത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞത് മാറ്റി നിര്‍ത്തിയാല്‍ പിന്നീട് ഒരിക്കലും മുന്നേറ്റം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിച്ചില്ല
കോഴിക്കോട് ജില്ലയില്‍ ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പേരാമ്പ്ര മണ്ഡലം. 1957 ല്‍ തുടങ്ങുന്ന മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ മണ്ഡലത്തിലെ ഇടത് സ്വാധീനം വളരെ വ്യക്തമാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കുമാരന്‍ മഠത്തിലായിരുന്നു വിജയിച്ചത്. പിന്നീട് ഇതുവരെ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും മണ്ഡലത്തില്‍ വിജയിച്ചത് സിപിഎം ആണ്. ടിപി രാമകൃഷ്ണനിലൂടെ ഇത്തവണയും ആ വിജയം തുടരാന്‍ ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ മണ്ഡലത്തില്‍ ആദ്യമായി മത്സരിക്കുന്ന മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തന മികവിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

1960 തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പിഎസ്പിയാണ് വിജയിച്ചതെങ്കിലും 1967 ലെ തിരഞ്ഞെടുപ്പില്‍ വിവി ദക്ഷിണമൂര്‍ത്തിയിലൂടെ സിപിഎം മണ്ഡലം തിരിച്ച് പിടിച്ചു. 1970 ലെ തിരഞ്ഞെടുപ്പില്‍ കെജി അടിയോടിയിലൂടെ മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. പേരാമ്പ്രയിലെ കോണ്‍ഗ്രസിന്‍റെ ആദ്യത്തേയും അവസാനത്തേയും വിജയമായിരുന്നു അത്. അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 10 ഇടത്തും ഇടതിനാണ് ഭരണം.
Recommended Video













Click it and Unblock the Notifications